എല്ലാ ഉല്‍പ്പന്നത്തിനും വില ₹999ന് താഴെ; റിലയന്‍സിന്റെ പുത്തന്‍ ഫാഷന്‍ സ്റ്റോര്‍ 'യൂസ്റ്റ' എത്തി

നിലവിലെ ഫാഷന്‍ സ്റ്റോറായ ട്രെന്‍ഡ്‌സിന് പുറമേയാണ് പുത്തന്‍ സ്റ്റോര്‍
Image courtesy: Reliance Retail
Image courtesy: Reliance Retail
Published on

യുവാക്കളെ ലക്ഷ്യമിട്ട് 'യൂസ്റ്റ' എന്ന പുതിയ ബ്രാന്‍ഡുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍.ഐ.എല്‍). യൂസ്റ്റ'യുടെ ആദ്യ സ്റ്റോര്‍ ഹൈദരാബാദില്‍ ആരംഭിച്ചു. ഇവിടെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 999 രൂപയില്‍ താഴെയാണ് വിലയെന്നും അവയില്‍ ഭൂരിഭാഗവും 499 രൂപയില്‍ താഴെയാണെന്നും കമ്പനി അറിയിച്ചു.

യുവാക്കള്‍ക്കൊപ്പം

രാജ്യത്തെ യുവാക്കളുടെ ജീവിതരീതിക്കനുസരിച്ചുള്ള പുതിയതും മികച്ചതുമായ ബ്രാന്‍ഡാണ് യൂസ്റ്റയെന്ന് റിലയന്‍സ് റീറ്റെയ്ല്‍ പ്രസിഡന്റും ഫാഷന്‍ ആന്‍ഡ് ലൈഫ്സ്റ്റൈല്‍ സി.ഇ.ഒയുമായ അഖിലേഷ് പ്രസാദ് പറഞ്ഞു.

വിവരങ്ങള്‍ പങ്കിടുന്നതിനുള്ള ക്യു.ആര്‍ സ്‌ക്രീനുകള്‍, സെല്‍ഫ് ചെക്കൗട്ട് കൗണ്ടറുകള്‍, കോംപ്ലിമെന്ററി വൈഫൈ, ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എന്നിവയുള്‍പ്പെടെ 'നിരവധി ടെക് ടച്ച് പോയിന്റുകള്‍ യൂസ്റ്റ സ്റ്റോറില്‍ ഉണ്ട്. ഈ ബ്രാന്‍ഡിലെ ഉല്‍പ്പന്നങ്ങള്‍ അജിയോ, ജിയോമാര്‍ട്ട് പ്ലാറ്റ്ഫോമുകള്‍ വഴി ഓണ്‍ലൈനായും ലഭിക്കുമെന്നും റിലയന്‍സ് അറിയിച്ചു. നിലവിലെ ഫാഷന്‍ സ്റ്റോറായ ട്രെന്‍ഡ്‌സിന് പുറമേയാണ് പുത്തന്‍ സ്റ്റോര്‍.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com