Begin typing your search above and press return to search.
വിൽപ്പനക്കാരുടെ ശ്രദ്ധയ്ക്ക്: ആമസോണിൽ കമ്മീഷൻ ഘടനയിൽ മാറ്റം
പകുതിയോളം പ്രോഡക്റ്റ് കാറ്റഗറികളിൽ വില്പനക്കാരുടെ കമ്മീഷൻ ആമസോൺ പുനർനിർണയിച്ചു. സബ്‌സിഡികൾ കുറക്കുക, ബിസിനസ് മാർജിനുകൾ മെച്ചപ്പെടുത്തുക, ന്യായമായ വില നിലവാരം കൊണ്ടുവരിക എന്നിവയാണ് ലക്ഷ്യം. അതേസമയം തന്നെ, ഉയർന്ന വളർച്ച രേഖപ്പെടുത്തുന്ന ഉൽപന്നങ്ങൾക്ക് ഇൻസെന്റീവ് തുടരുക എന്ന ലക്ഷ്യവും കമ്പനിക്കുണ്ട്.
പ്രധാനപ്പെട്ട മാറ്റങ്ങൾ
- 2019 മേയ് 23 മുതൽ ചില ഉൽപന്ന വിഭാഗങ്ങളുടെ കമ്മീഷൻ ഉയർത്തും. ഉദാഹരണത്തിന്: വാച്ചുകൾ, ലഗേജ്, ഷൂസ്, സൗന്ദര്യ വർധക ഉൽപന്നങ്ങൾ. മൊബൈൽ ഫോണുകൾ.
- കമ്മീഷൻ കുറയുന്നവ: ഹോം ഫർണിഷിംഗ്, സ്പോർട്സ് ഐറ്റംസ്, ഫാഷൻ ജൂവലറി, ഹാൻഡ് ബാഗുകൾ, സംഗീതോപകരണങ്ങൾ തുടങ്ങിയവ.
- 0.5 ശതമാനം മുതൽ 2 ശതമാനം വരെയാണ് കമ്മീഷനിൽ വന്നിരിക്കുന്ന ശരാശരി മാറ്റം.
- 3 ശതമാനം മുതൽ 25 ശതമാനം വരെയാണ് ആമസോൺ വില്പനക്കാരിൽ നിന്നീടാക്കുന്ന കമ്മീഷൻ
- ലോജിസ്റ്റിക്സ് ഫീസിന്റെ ഘടനയിലും മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. ‘ഫുൾഫിലമെൻറ് ബൈ ആമസോൺ’, ‘ഈസി ഷിപ് ബിസിനസ്’ എന്നിവ ഉപയോഗിക്കുന്നതിനുള്ള വെയ്റ്റ് ഹാൻഡ്‌ലിംഗ് ഫീ വർധിപ്പിച്ചിട്ടുണ്ട്.
- 20,000 രൂപയ്ക്ക് മുകളിൽ ഉള്ള ഉൽപന്നങ്ങൾക്ക് ഫുൾഫിലമെൻറ് ഫീ നൽകേണ്ടതില്ല. ഈസി ഷിപ്, പിക്ക് & പാക്ക് സേവങ്ങൾക്കും ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
- ‘Lightning deals’ എന്ന വിഭാഗത്തിൽ ഉത്പന്നങ്ങൾ പ്രൊമോട്ട് ചെയ്യുന്നതിനുള്ള ചാർജുകൾ വർധിപ്പിച്ചിട്ടുണ്ട്.
- ഒരു സെല്ലറിന് ഒരു ലക്ഷത്തിലധികം ഉൽപന്നങ്ങൾ ലിസ്റ്റ് ചെയ്യുന്നതിന് ‘ഐറ്റം ലിസ്റ്റിംഗ് ചാർജ്’ എന്ന പുതിയ നിരക്ക് കൊണ്ടുവന്നിട്ടുണ്ട്.
ആമസോണും എതിരാളികളായ ഫ്ലിപ്കാർട്ടും തങ്ങളുടെ ഫീസ് ഘടനയിൽ ഓരോ ആറു മാസം കൂടുമ്പോഴും മാറ്റം വരുത്താറുണ്ട്. 4.5 ലക്ഷത്തിലേറെ വില്പനക്കാരാണ് ആമസോൺ ഇന്ത്യയുടെ പ്ലാറ്റ് ഫോം ഉപയോഗിക്കുന്നത്. മൊത്തം 170 ദശലക്ഷം ഉൽപന്നങ്ങളാണ് ഇവർ വിൽപനയ്ക്ക് വെച്ചിരിക്കുന്നത്.
ഓരോ ഓഡറിനും ഒരു നിശ്ചിത ഫീസ്, റെഫെറൽ ഫീസ്, ഷിപ്പിംഗ് ചെലവ്, പ്രതിമാസ വെയർഹൗസിംഗ് ഫീസ്, പാക്കിങ് ചാർജ് എന്നിവ ഒരു സെല്ലർ ആമസോണിന് നൽകുന്നുണ്ട്.
Next Story
Videos