

ബാറ്റ ഇന്ത്യ ലിമിറ്റഡിന് 9000 രൂപ പിഴ വിധിച്ച് ചണ്ഡിഗഢ് കൺസ്യൂമർ കമ്മീഷൻ. ക്യാരി ബാഗിന് ഉപഭോക്താവില്‍നിന്ന് മൂന്നു രൂപ ഈടാക്കിയതിനാണ് പിഴ.
ചണ്ഡിഗഢ് സ്വദേശിയായ ദിനേഷ് പ്രസാദ് റാതൂരിയാണ് കൺസ്യൂമർ ഫോറത്തിന് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയത്.
ഫെബ്രുവരി അഞ്ചിന് അദ്ദേഹം ബാറ്റ ഷോറൂമില്‍നിന്ന് ഷൂ വാങ്ങിയിരുന്നു. ബാറ്റ എന്ന് പ്രിന്റ് ചെയ്ത പേപ്പര്‍ ബാഗിനുള്ള മൂന്നു രൂപയടക്കം 402 രൂപയാണ് അവര്‍ ഈടാക്കിയത്.
തങ്ങളുടെ ബ്രാൻഡിനെ പരസ്യപ്പെടുത്തുന്നതിന് പുറമേ പണം ചാർജ് ചെയ്യുന്നതും നിയമവിരുദ്ധമാണെന്നാണ് അദ്ദേഹം പരാതിയിൽ പറഞ്ഞത്.
ചണ്ഡിഗഢ് കൺസ്യൂമർ കമ്മീഷന്റെ വിധി രാജ്യത്തൊട്ടാകെയുള്ള റീറ്റെയ്ൽ ഷോറൂമുകൾക്ക് ബാധകമെന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. റീറ്റെയ്ൽ ഷോ റൂമുകളിൽ നിന്ന് പർച്ചേയ്‌സ് ചെയ്യുമ്പോൾ അവിടത്തെ ക്യാരി ബാഗിന് പണം ഇടാക്കുന്നുണ്ടെങ്കിൽ ഈ വിധി ചൂണ്ടിക്കാട്ടി പരാതി നല്കാവുന്നതാണെന്ന് അവർ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine