ആമസോണിനു പിന്നാലെ ഫ്‌ളിപ്കാര്‍ട്ട് ബിഗ് ഷോപ്പിങ് ഡേയ്‌സും; വിലക്കുറവുകള്‍ അറിയാം

ആമസോണിനു പിന്നാലെ ഫ്‌ളിപ്കാര്‍ട്ട് ബിഗ് ഷോപ്പിങ് ഡേയ്‌സും; വിലക്കുറവുകള്‍ അറിയാം
Published on

ആമസോണിനു പിന്നാലെ ഓഫറുകളുടെ പെരുമഴയുമായി ഫ്‌ളിപ്കാര്‍ട്ട് ബിഗ് ഡേ സെയില്‍. ജൂലൈ 15 മുതല്‍ ജൂലൈ 18 വരെ നീളുന്ന ഓഫര്‍ പെരുമഴയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ഫാഷന്‍ വിഭാഗത്തിനുമായിരിക്കും ഏറ്റവും ആകര്‍ഷകമായ വിലക്കുറവ്. ഫ്‌ളിപ്കാര്‍ട്ട് പ്ലസ് മെമ്പര്‍മാര്‍ക്ക് ഏര്‍ലി ഡിസ്‌കൗണ്ടുകളും എസ്ബിഐ കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വിലക്കുറവും ആണ് ബിഗ് ഡേ സെയിലിന്റെ പ്രധാന ആകര്‍ഷകത്വം.

തെരഞ്ഞെടുത്ത ബ്രാന്‍ഡുകളിലെ ഹോം അപ്ലയന്‍സസ് 275 രൂപ മുതല്‍ ലഭ്യമാകും. ടിവികള്‍ക്ക് 65 ശതമാനം ഓഫ് ഉണ്ടാകും. 6,790 മുതല്‍ റഫ്രിജിറേറ്ററുകളും 50 ശതമാനം വരെ വിലക്കുറവില്‍ വാഷിങ് മെഷീനുകളും ബിഗ് ഡേയില്‍ വാങ്ങാം. ബ്യൂട്ടി, ബേബി കെയര്‍ വിഭാഗത്തില്‍ ആകര്‍ഷകമായ വിലക്കുറവുകളുണ്ടാകും. 99 രൂപ മുതലാണ് ഈ വിഭാഗത്തിലെ ഓഫറുകള്‍. 70 മുതല്‍ 80 ശതമാനം വരെ വിലക്കുറവില്‍ ബ്യൂട്ടി ഐറ്റംസ് ലഭിക്കും.

10,999 രൂപ മുതല്‍ ട്രെഡ്മില്‍ മുതലായ ഫിറ്റ്‌നസ് എക്യുപ്‌മെന്റ് ലഭിക്കും. ഇനി വീടു മോടിപിടിപ്പിക്കാനും ഫര്‍ണിച്ചറുകള്‍ വാങ്ങാനും ഒരുങ്ങുന്നവരും നിരാശരാകേണ്ട, അവരെ കാത്തിരിക്കുന്നത് 40 % മുതല്‍ 80 % വരെ ഡിസ്‌കൗണ്ടുകളാണ്.

സ്മാര്‍ട്ട് ഫോണുകളുടെ ഡിസ്‌കൗണ്ടുകള്‍ പുറത്തു വിട്ടിട്ടില്ലെങ്കിലും വന്‍ വിലക്കുറവാണ് ഈ വിഭാഗത്തില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com