

ടാറ്റാ സംരംഭമായ ബിഗ്ബാസ്‌ക്കറ്റ് (www.bigbasket.com) തിരുവനന്തപുരത്തും കോഴിക്കോടും പ്രവര്‍ത്തനമാരംഭിച്ചു. ഇതോടെ ഈ നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് 30,000ത്തിലേറെ വരുന്ന നിത്യോപയോഗ സാധനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകും. 5000ത്തിലേറെ ഉല്‍പ്പന്നങ്ങള്‍ 6% വരെ ഇളവോടെയാണ് ബിഗ് ബാസ്‌ക്കറ്റ് ലഭ്യമാക്കുന്നത്. ആദ്യ ഓര്‍ഡറിനൊപ്പം 200 രൂപയുടെ പ്രത്യേക ഇളവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
അരി, പരിപ്പുവര്‍ഗങ്ങള്‍, എണ്ണകള്‍, മസാലകള്‍, പെഴ്സണല്‍ ഹൈജീന്‍ ഉല്‍പ്പന്നങ്ങള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, അടുക്കളയിലും വീട്ടില്‍ പൊതുവിലും ആവശ്യമായ സാധനങ്ങള്‍ തുടങ്ങിയ എല്ലാ നിത്യോപയോഗസാധനങ്ങളും ബിഗ്ബാസ്‌ക്കറ്റിലൂടെ ലഭ്യമാണ്.
കേരളം ബിഗ്ബാസ്‌ക്കറ്റിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട വിപണിയാണെന്ന് ബിഗ്ബാസ്‌ക്കറ്റ് സഹസ്ഥാപകനും സി.ഇ.ഒയുമായ ഹരി മേനോന്‍ പറഞ്ഞു. ഈ നഗരങ്ങളിലെ വളരുന്ന അടിസ്ഥാന സൗകര്യങ്ങളും ആവശ്യങ്ങളും കണക്കിലെടുത്തുള്ള കമ്പനിയുടെ സ്വാഭാവിക വളര്‍ച്ചയുടെ ഭാഗമാണ് വിപുലീകരണമെന്നും അദ്ദേഹം പറഞ്ഞു.
അതിവേഗത്തിലുള്ള ഡെലിവറി സേവനവും റിട്ടേണ്‍ നയവുമാണ് ബിഗ്ബാസ്‌ക്കറ്റ് ഷോപ്പിംഗ് കൂടുതല്‍ ലളിതമാക്കുന്നത്. ഇന്ത്യയിലെ 400-ലേറെ പട്ടണങ്ങളില്‍ ബിഗ്ബാസ്‌ക്കറ്റിന് ഇപ്പോള്‍ സാന്നിധ്യമുണ്ട്. മാസംതോറും 1.5 കോടി ഉപഭോക്താക്കള്‍ക്ക് സേവനമെത്തിക്കുന്ന കമ്പനിയുടെ വരുമാനം 120 കോടി ഡോളറാണ്(ഏകദേശം 9,800 കോടി).
Read DhanamOnline in English
Subscribe to Dhanam Magazine