

സൊമാറ്റോ, സ്വിഗ്ഗി (Zomato, Swiggy) നടത്തിപ്പിനെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) തിങ്കളാഴ്ച ഉത്തരവിട്ടു. അമിത ചാര്‍ജിംഗ്, അധികം കാലതാമസമെടുത്തുള്ള പേയ്മെന്റ് സൈക്കിള്‍, അമിതമായ കമ്മീഷന്‍ എന്നിവയില്‍ ഇവര്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്നു.
നാഷണല്‍ റസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (NRAI) പരാതിയെത്തുടര്‍ന്ന്. സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും പെരുമാറ്റവുമായി ബന്ധപ്പെട്ട് പ്രഥമദൃഷ്ട്യാ ഇത്തരത്തിലൊരു കേസ് നിലവിലുണ്ടെന്നും സിസിഐ പറഞ്ഞു, 'ഇതിന് ഡയറക്ടര്‍ ജനറലിന്റെ(DG) അന്വേഷണം ആവശ്യമാണെന്നും സിസിഐ പറയുന്നു.
ഓണ്‍ലൈന്‍ ഫുഡ് പ്ലാറ്റ്ഫോമുകളുടെ ഭാഗത്തു നിന്നുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ 2002-ലെ കോംപറ്റീഷന്‍ ആക്റ്റിന്റെ വ്യവസ്ഥകളുടെ ലംഘനം നടത്തുന്നുണ്ടോ എന്നന്വേഷിക്കാന്‍ രാജ്യത്തുടനീളമുള്ള 50,000-ലധികം റസ്റ്റോറന്റ് ഓപ്പറേറ്റര്‍മാരെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് പരാതിക്കാരായ NRAI.
ചില പ്രത്യേക വിഭാഗക്കാര്‍, ബ്രാന്‍ഡുകള്‍, റസ്‌റ്റോറന്റ് ചെയ്‌നുകള്‍ എന്നിവയ്ക്ക് ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ പ്രാധാന്യം കൊടുക്കുന്നതായും ഇത് ചട്ടലംഘനമാണെന്നും എന്‍ആര്‍എഐ പറയുന്നു.
റസ്റ്റോറന്റുകളില്‍ നിന്ന് ഈടാക്കുന്ന കമ്മീഷന്‍ 'പ്രായോഗികമല്ല' എന്നും ഏറെ ഉയര്‍ന്ന '20% മുതല്‍ 30% വരെയാണിതെന്നും അത് അങ്ങേയറ്റം അമിതമാണെന്നും' NRAI ആരോപിച്ചിരുന്നു.
സൊമാറ്റോ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ലിസ്റ്റുചെയ്തിരിക്കുന്ന റെസ്റ്റോറന്റുകളില്‍ നിന്ന് ഓര്‍ഡര്‍ മൂല്യത്തിന്റെ ഏകദേശം 27.8% ഈടാക്കാറുണ്ടെന്നും ആരോപണമുണ്ട്. ക്ലൗഡ് കിച്ചണുകള്‍ക്ക്, കമ്മീഷന്‍ നിരക്ക് 37% ആണ്, NRAI സിസിഐയോട് വ്യക്തമാക്കി. ഈ പരാതികളിന്മേലാണ് സിസിഐ നടപടിക്കൊരുങ്ങുന്നത്്.
Read DhanamOnline in English
Subscribe to Dhanam Magazine