ഉപഭോക്തൃ ആത്മവിശ്വാസം ഏറെ താഴ്ന്നതായി സര്‍വേ റിപ്പോര്‍ട്ട്

ഉപഭോക്തൃ ആത്മവിശ്വാസം ഏറെ താഴ്ന്നതായി സര്‍വേ റിപ്പോര്‍ട്ട്
Published on

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2014നു ശേഷം രാജ്യത്തെ ഉപഭോക്തൃ ആത്മവിശ്വാസം ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയ സമയമാണിതെന്നു സൂചിപ്പിക്കുന്ന സര്‍വേ ഫലം പുറത്ത്. നവംബറിലെ കറന്റ് സിറ്റുവേഷന്‍ ഇന്‍ഡക്സ് 85.7 പോയന്റിലേയ്ക്ക് താഴ്ന്നു. സെപ്റ്റംബറില്‍ സര്‍വേ സൂചിക 89.4 ഉം ജൂലൈയില്‍ 95.7 ഉം ആയിരുന്നു.

റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ രാജ്യത്തെ 13 വലിയ നഗരങ്ങളിലെ 5,334 കുടുംബങ്ങളെ  ഉള്‍പ്പെടുത്തി എല്ലാ മാസവും നടത്തുന്ന 'കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് സര്‍വെ'യില്‍ പ്രതിഫലിക്കുന്നത് ഉപഭോക്താവിന്റെ വാങ്ങല്‍ മനോഭാവമാണ്.

സമ്പദ്ഘടനയിലെ തളര്‍ച്ച, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയും വരവും ചെലവഴിക്കലും തമ്മിലുള്ള അന്തരവും സര്‍വെ ഫലത്തിലൂടെ സൂചിപ്പിക്കപ്പെടുന്നു.

സൂചിക 100നുമുകളിലാണെങ്കില്‍ ഉപഭോക്താവിന് ക്രയശേഷിയില്‍ കൂടുതല്‍ ആത്മവിശ്വാസമുണ്ടെന്ന് അനുമാനിക്കാം. കൂടുതല്‍ സാധനങ്ങള്‍ വിപണിയില്‍നിന്ന് ഓരോ ഉപഭോക്താവും വാങ്ങാനുള്ള സാധ്യത വ്യക്തം. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ആറുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് റിസര്‍വ് ബാങ്ക് ഉള്‍പ്പെടെ സമ്മതിക്കുമ്പോള്‍ തളര്‍ച്ചയില്‍നിന്ന് രക്ഷപ്പെടാന്‍ കേന്ദ്രം പ്രഖ്യാപിച്ച ഉത്തേജന നടപടികളുടെ ഫലവും വ്യാപക ചര്‍ച്ചയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com