ഓണ്‍ലൈന്‍ ആയില്ലെങ്കില്‍ രക്ഷയില്ല!ഇ-കൊമേഴ്‌സ് രംഗത്ത് വരുന്നത് വലിയ കുതിച്ചുചാട്ടം

ഓണ്‍ലൈന്‍ ആയില്ലെങ്കില്‍ രക്ഷയില്ല!ഇ-കൊമേഴ്‌സ് രംഗത്ത് വരുന്നത് വലിയ കുതിച്ചുചാട്ടം
Published on

അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയിലെ മൊത്തം ചില്ലറ വില്‍പ്പനയുടെ എട്ട് ശതമാനം ഇ-കൊമേഴ്‌സ് വഴിയാകുമെന്ന് റിപ്പോര്‍ട്ട്. 2025ഓടെ ഈ രംഗത്ത് 92 ലക്ഷം പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. ഇതോടെ 2025 സാമ്പത്തികവര്‍ഷം ഈ രംഗത്തെ മൊത്തം തൊഴിലുകളുടെ എണ്ണം നാലരക്കോടി കവിയും.

പ്രമുഖ കണ്‍സള്‍ട്ടിംഗ് കമ്പനിയായ ടെക്‌നോപാക് അഡൈ്വസേഴ്‌സ് ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഇപ്പോള്‍ രാജ്യത്തെ ഫുഡ്, ഗ്രോസറി, ഫാഷന്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് മേഖലകളിലെ ചില്ലറ വില്‍പ്പനയുടെ നാല് ശതമാനം മാത്രമാണ് ഓണ്‍ലൈന്‍ വില്‍പ്പന. ഇത് അഞ്ചു വര്‍ഷം കൊണ്ട് എട്ട് ശതമാനം ആകുമെന്നാണ് കണക്കാക്കുന്നത്. അതായത് ഇരട്ടി.

ഇപ്പോഴത്തെ സാമ്പത്തികവര്‍ഷവും 2021-22 കാലഘട്ടവും ഒരു ഡിസ്രപ്ഷന്റേതായിരിക്കുമെന്നും 2021 സാമ്പത്തികവര്‍ഷം ഇന്ത്യയിലെ റീറ്റെയ്ല്‍ രംഗം 25-40 ശതമാനത്തോളം ചുരുങ്ങുമെന്നും ടെക്‌നോപാക് അഡൈ്വസേ്‌ഴ്‌സ് അനുമാനിക്കുന്നു. എന്നാല്‍ ഈ ഇടിവ് ഭക്ഷണം അടക്കമുള്ള അവശ്യമേഖലകളെ കാര്യമായി ബാധിക്കില്ല. എന്നിരുന്നാലും വിതരണത്തിലുള്ള തടസങ്ങള്‍ വളര്‍ച്ചയെ ബാധിച്ചേക്കാം.

ഇന്ത്യയിലെ ചില്ലറവ്യാപാരങ്ങള്‍ കൂടുതലും അസംഘടിതമേഖലയിലെ ചെറിയ കടകള്‍ വഴിയാണ് നടക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളെല്ലാം തങ്ങളുടെ ഓണ്‍ലൈന്‍ സാന്നിധ്യം ശക്തമാക്കുന്ന ഇക്കാലത്ത് റീറ്റെയ്ല്‍ രംഗത്തെ സംരംഭകര്‍ ഡിജിറ്റലായി മാറുകയും ഓണ്‍ലൈന്‍ രംഗത്തേക്ക് കടക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യതയാണ് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com