

തികച്ചും പരമ്പരാഗത രീതിയിൽ വ്യാപാരം നടത്തുന്ന റീറ്റെയ്ൽ ഉടമയാണോ നിങ്ങൾ? എങ്കിൽ ഇത്തവണ ഒന്നു മാറിച്ചിന്തിച്ചാലോ? നിങ്ങൾ നൽകുന്ന ഓരോ ഓഫറുകളും ഡിസ്‌കൗണ്ടുകളും പരസ്യങ്ങളും നോട്ടീസുകളും വഴി ആളുകളെ അറിയിക്കുന്നതിനൊപ്പം, സ്മാർട്ട് ഫോൺ വഴി ഉപഭോക്താക്കളിലേക്കെത്തിക്കാൻ സാധിച്ചാൽ? അതും സൗജന്യമായി!
ഐഡിയ കൊള്ളാമല്ലേ? ഇതു വെറും ഐഡിയ മാത്രമല്ല. ചെറുകിട വ്യാപാരികളേയും ഉപഭോക്താക്കളേയും തമ്മിൽ ബന്ധിപ്പിച്ച് ഇത്തരത്തിലൊരു ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കം കുറിച്ചിരിക്കുകയാണ് ഇ-കോമേഴ്‌സ് പ്ലാറ്റ് ഫോമായ ‘എല്ലോകാർട്ട്’. മേയ് 15 മുതൽ ഓഗസ്റ്റ് 15 വരെ നടക്കുന്ന ‘എല്ലോ ഫെസ്റ്റ്’ കൂടുതൽ ഉപഭോക്താക്കളെ നിങ്ങളുടെ ഷോപ്പിലേക്കെത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
കേരളത്തിൽ ജിഎസ്ടി രജിസ്‌ട്രേഷനുള്ള എല്ലാത്തരം വ്യാപാരി വ്യവസായികൾക്കും Ellokart Seller എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് ഷോപ്പിംഗ് ഫെസ്റ്റിവലിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഈ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്‌താൽ തങ്ങളുടെ പ്രോഡക്ടുകൾ, ഓഫറുകൾ, ബിസിനസ് വിവരങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി ഒരു ഇ-സ്റ്റോർ ഉണ്ടാക്കാൻ സാധിക്കും. ഇത് വഴി ഓൺലൈൻ പേയ്‌മെന്റ് സ്വീകരിക്കുവാനും ഉത്പന്നങ്ങൾ കസ്റ്റമറിലേക്ക് എത്തിക്കാനും കഴിയും.
ഇതിനായി മികച്ച ഒരു ടീമിനെയും കമ്പനി ഒരുക്കിയിട്ടുണ്ട്. എസോറൊ ടെക്നോളജീസ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് എല്ലോകാർട്ട് എന്ന ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുന്നത്. ബിബിൻ രാജ് , ജിഷ്ണു മോഹൻ , കൈലാസ് കെ.എം എന്നീ യുവസംരംഭകരാണ് ഇതിനു പിന്നിൽ.
യാതൊരു വിധ കമ്മീഷനും ഇല്ലാതെ തങ്ങളുടെ ഓഫറുകൾ മികച്ച രീതിയിൽ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ സാധിക്കും എന്ന കാരണം കൊണ്ട് തന്നെ ഇതിന് മികച്ച പിന്തുണയാണ് വ്യാപാരി വ്യവസായികൾ നല്കുന്നതെന്ന് മാനേജിങ് ഡയറക്ടറായ ബിബിൻ രാജ് പറയുന്നു. ഓഫറുകൾ എല്ലാം തങ്ങൾക്കു തന്നെ നിയന്ത്രിക്കാനും മാറ്റങ്ങൾ വരുത്താനും വ്യാപാരികളെ സെല്ലെർ അപ്ലിക്കേഷൻ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലോകാർട്ടിന്റെ സെല്ലെർ രജിസ്ട്രേഷൻ കഴിഞ്ഞ ദിവസം എംഎൽഎ അനൂപ് ജേക്കബ് പിറവം അഗ്രോപാർക്കിലെ 150 കമ്പനികൾക് നൽകി ഉദ്ഘാടനം ചെയ്തിരുന്നു.
എല്ലോകാർട്ടിൽ പ്രദർശിപ്പിക്കുന്ന ഒരു ഉൽപന്നത്തിൽ ക്ലിക് ചെയ്യുമ്പോൾ ഉപഭോക്താക്കൾ എത്തുക അതു വിൽക്കുന്ന വ്യാപാരിയുടെ ഇ-സ്റ്റോറിലാണ്. ആരിൽ നിന്നാണ് ഉത്പന്നം വാങ്ങുന്നതെന്ന് ഉപഭോക്താവിന് വ്യക്തമായി അറിയാൻ സാധിക്കുമെന്നു മാത്രമല്ല, ആവശ്യമെങ്കിൽ ആ സ്റ്റോറിൽ നേരിട്ടു പോയി വാങ്ങുകയും ചെയ്യാം.
രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യാപാരികളെ എല്ലോകാർട്ടിന്റെ ഭാഗമാക്കാനുള്ള ശ്രമത്തിലാണ് എസോറൊ ടെക്നോളജീസ്. കൂടുതൽ സേവനങ്ങൾ ആവശ്യമുള്ള വ്യാപാരികൾക്ക് മിതമായ നിരക്കിൽ അവ ലഭ്യമാക്കാൻ എല്ലോകാർട്ടിന്റെ സേവന വിഭാഗം സജ്ജരാണ്.
സോഷ്യൽ മീഡിയ വഴി വ്യാപാരികളുടെ ഓഫറുകളുടേയും ഉത്പന്നങ്ങളുടേയും പ്രൊമോഷനും എല്ലോകാർട്ട് ചെയ്തു നൽകും.
വിലക്കിഴിവുകളും മറ്റ് ഓഫറുകളും ഇ സ്റ്റോറിലൂടെ പ്രദർശിപ്പിക്കാം; അവരുടെ തന്നെ ഒരു വെബ്സൈറ്റ് പോലെ. ഉൽപന്നത്തിന്റെ വില നേരിട്ടു വ്യാപാരിയുടെ അക്കൗണ്ടിലേക്കാണ് എത്തുക.
Helpline: 1800-4199-907
Email: support@ezoro.in
Read DhanamOnline in English
Subscribe to Dhanam Magazine