ഫിസിക്കല്‍ റീറ്റെയ്ല്‍ ഷോറൂം തുറക്കാനൊരുങ്ങി ഫേസ്ബുക്ക്

ഇതാദ്യമായി ഫിസിക്കല്‍ റീറ്റെയ്ല്‍ ഷോറൂം തുറക്കാനൊരുങ്ങുകയാണ് സോഷ്യല്‍മീഡിയ ഭീമനായ ഫേസ്ബുക്ക്. അടുത്ത മാസം തുറക്കുന്ന മെറ്റ ലൊക്കേഷനില്‍ വി ആര്‍ ഹെഡ്‌സെറ്റുകള്‍, ഗ്ലാസുകള്‍ തുടങ്ങിയവയാകും വില്‍പ്പനയ്ക്കുണ്ടാകുക.
ഫിസിക്കല്‍ റീറ്റെയ്ല്‍ ഷോറൂം തുറക്കാനൊരുങ്ങി ഫേസ്ബുക്ക്
Published on

കാലിഫോര്‍ണിയക്കടുത്ത് ബര്‍ലിംഗെയിമിലാണ് ഫേസ്ബുക്ക് തങ്ങളുടെ ആദ്യ ഫിസിക്കല്‍ ഷോറൂം (Facebook Physical Retail Showroom) തുറക്കുന്നത്. മേയ് 9ന് തുറക്കുമെന്നാണ് റിപ്പോര്‍ട്ട്. വിആര്‍ ഹെഡ് സെറ്റുകള്‍ക്കും റേ ബാന്‍ ഗ്ലാസുകള്‍ക്കും പുറമേ ഷോര്‍ട്ട് വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാനും പോസ്റ്റ് ചെയ്യാനും സഹായിക്കുന്ന പോര്‍ട്ടല്‍ വീഡിയോ ചാറ്റ് ഉപകരണവും വില്‍പ്പനയ്ക്കുണ്ടാകും. അടുത്തിടെയാണ് ഫേസ്ബുക്ക് തങ്ങളുടെ കമ്പനി പേര് മെറ്റ എന്ന് മാറ്റിയത്. കേവലം ഇന്റര്‍നെറ്റുകളിലോ ആപ്പുകളിലോ ഒതുങ്ങാതെ ജനങ്ങള്‍ക്ക് വി ആര്‍ ഹെഡ്‌സെറ്റ് ഉള്‍പ്പടെയുള്ള പലതരം ഡിവൈസുകളിലൂടെ പരസ്പരം സംവദിക്കാവുന്ന, ഗെയിം ആസ്വദിക്കാവുന്ന, ജോലികള്‍ ചെയ്യാവുന്ന, സിനിമകളും മറ്റും കാണാവുന്ന ഒരു ത്രീഡി വെര്‍ച്വല്‍ ലോകം അഥവാ മെറ്റവേഴ്‌സ് സൃഷ്ടിക്കുന്നതിന്റെ ആദ്യപടിയായിരുന്നു പേരുമാറ്റം. അതിനു പിന്നാലെയാണ് ഫിസിക്കല്‍ ഷോറൂം തുറക്കുന്നത്.

ആപ്പള്‍ അടക്കമുള്ള വന്‍കിട ടെക് കമ്പനികള്‍ റീറ്റെയ്ല്‍ മേഖലയില്‍ കഴിവു തെളിയിച്ചവരാണ്. 2001 ല്‍ റീറ്റെയ്ല്‍ മേഖലയിലേക്ക് കടന്ന ആപ്പ്ള്‍ ആഗോളതലത്തില്‍ 500 ലേറെ സ്‌റ്റോറുകളുണ്ട്. ആഡംബര റീറ്റെയ്ല്‍ മേഖലയിലെ മുന്‍നിര റീറ്റെയ്ല്‍ ശൃംഖലയാണിന്ന് അവ. കോവിഡിനിടയിലും പുതിയ സ്റ്റോറുകള്‍ തുറക്കാന്‍ ആപ്പഌനു കഴിഞ്ഞിരുന്നു. അതേസമയം മൈക്രോ സോഫ്റ്റ് തങ്ങളുടെ പിക്‌സല്‍, നെസ്റ്റ് ഉപകരണങ്ങള്‍ വിപണിയിലെത്തിക്കാനായി തുറന്ന സ്റ്റോറുകള്‍ അത്ര വിജയകരമായില്ല. ആമസോണും ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഫിസിക്കല്‍ സ്റ്റോറുകള്‍ തുറന്നു വരികയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com