ഇ-കൊമേഴ്‌സില്‍ ഇനിയും നാലിരട്ടി വളര്‍ച്ചക്ക് സ്‌കോപ്! 85 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നത് നാലിലൊന്ന് പേര്‍ മാത്രം

മുഴുവൻ റീട്ടെയിൽ സംവിധാനത്തെയും ഇ-കൊമേഴ്‌സ് മേഖല പുനർനിർമ്മിക്കുമെന്നാണ് കരുതുന്നത്
e-commerce
Image courtesy: Canva
Published on

സമീപ വർഷങ്ങളിൽ ഇന്ത്യയുടെ ഇ-കൊമേഴ്‌സ് മേഖല ഗണ്യമായ വളർച്ച കൈവരിക്കുമെന്ന് മാനേജ്മെന്റ്-കൺസൾട്ടിംഗ് സ്ഥാപനമായ മക്കിൻസി (McKinsey & Company). ഇന്ത്യയില്‍ ആകെ 85 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് ഉളളത്. ഇതില്‍ ഏകദേശം 20 മുതൽ 25 ശതമാനം വരെ പേർ മാത്രമാണ് നിലവില്‍ ഓൺലൈനിൽ ഷോപ്പിംഗ് നടത്തുന്നത്. 85 ശതമാനത്തിലധികം ഇന്റർനെറ്റ് ഉപയോക്താക്കളും ഓൺലൈനിൽ ഷോപ്പിംഗ് നടത്തുന്ന യു.എസ്, ചൈന തുടങ്ങിയ വിപണികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ കുറവാണ്. ഈ വ്യത്യാസമാണ് ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിക്ക് കൂടുതല്‍ മികച്ച വളര്‍ച്ച കൈവരിക്കാനാകുമെന്ന വിലയിരുത്തലിന് കാരണം.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇ-കൊമേഴ്‌സ് പ്രവർത്തനങ്ങളിൽ ഇന്ത്യ ശക്തമായ വളർച്ച കൈവരിച്ചിട്ടുണ്ട്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ സാധനങ്ങൾ എത്തിച്ചു നല്‍കുന്ന ദ്രുത വാണിജ്യ പ്ലാറ്റ്‌ഫോമുകള്‍ക്ക് വലിയ സ്വീകാര്യതയാണ് രാജ്യത്ത് ലഭിക്കുന്നത്. 2023 സാമ്പത്തിക വർഷത്തിലെ കണക്കനുസരിച്ച് ഇന്ത്യയുടെ മൊത്തം റീട്ടെയിൽ വിൽപ്പനയുടെ 7 മുതൽ 9 ശതമാനം വരെ മാത്രമാണ് ഇ-കൊമേഴ്‌സ് വിപണിക്കുളളത്. 2030 ആകുമ്പോഴേക്കും ഈ വിഹിതം 15 മുതൽ 17 ശതമാനം വരെയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പുതിയ ബിസിനസ് മോഡലുകളും ഇ-കൊമേഴ്‌സ് വ്യവസായത്തില്‍ അവതരിപ്പിക്കപ്പെടുന്നു. വീട്ടു ജോലികള്‍ക്കുളള തൽക്ഷണ ബുക്കിംഗുകൾ, പ്രൊഫഷണലുകളുടെ സഹായം, വൈദ്യ സഹായം തുടങ്ങിയവ പോലുള്ള പുതിയ വിഭാഗങ്ങളിലേക്കും അവർ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. ബിസിനസ്-ടു-ബിസിനസ് കൊമേഴ്‌സ്, നിർമ്മാണ സാമഗ്രികൾ പോലുള്ള പുതിയ വിഭാഗങ്ങളിലേക്കും അവര്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നു.

ടയർ-ടു, ടയർ-ത്രീ നഗരങ്ങളിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ഡിമാൻഡും ഈ മേഖലയുടെ വളര്‍ച്ചയ്ക്കുളള കാരണങ്ങളാണ്. ഉല്‍പ്പന്നങ്ങളുടെ ഡെലിവറി, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകൾ ഉൾപ്പെടെ മുഴുവൻ റീട്ടെയിൽ സംവിധാനത്തെയും ഇ-കൊമേഴ്‌സ് മേഖല പുനർനിർമ്മിക്കുമെന്നാണ് കരുതുന്നത്.

India's e-commerce sector is set for major growth as only a quarter of 850 million internet users shop online.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com