

സിന്തൈറ്റ് ഗ്രൂപ്പില്‍പ്പെട്ട ഇന്റര്‍ഗ്രോ കമ്പനിയില്‍ ബഹ്‌റൈനിലെ നിക്ഷേപ സ്ഥാപനമായ ഇന്‍വെസ്റ്റ് കോര്‍പ് 80 കോടി രൂപ നിക്ഷേപിച്ചു. ഈ തുക കിച്ചന്‍ട്രഷര്‍, സ്പ്രിഗ് എന്നീ ബ്രാന്‍ഡുകളുടെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കുമെന്ന് ഇന്റര്‍ഗ്രോ എംഡിയും സിഇഒയുമായ അശോക് മാണി അറിയിച്ചു. ഭാവിയില്‍ ഓഹരികളാക്കി മാറ്റാവുന്ന കടപ്പത്രങ്ങളിലാണ് ഇന്‍വെസ്റ്റ് കോര്‍പ് നിക്ഷേപം.
നിലവില്‍ എഴുപതോളം വ്യത്യസ്ത കറിപ്പൊടികളും മസാലകളും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിപണനം ചെയ്യുന്ന ബ്രാന്‍ഡാണ് കിച്ചന്‍ ട്രഷര്‍. ഗ്രീന്‍ ടീയും വനില എസന്‍സും മറ്റും വിപണനം ചെയ്യുന്ന ബ്രാന്‍ഡാണ് സ്പ്രിഗ്. കിച്ചന്‍ ട്രഷറിന് കേരളത്തിലെ കറിപ്പൊടിമസാല വിപണിയുടെ ഏകദേശം 15% ലഭിച്ചിട്ടുണ്ട്. രണ്ടു ബ്രാന്‍ഡ് ഉത്പന്നങ്ങളും ഗള്‍ഫ് രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നുമുണ്ട്.
ഇവയുടെ വിപണി ഇന്ത്യയാകെ വിപുലമാക്കാന്‍ കോലഞ്ചേരിയില്‍ രണ്ട് പ്‌ളാന്റുകള്‍ കൂടി സ്ഥാപിക്കും. ഈ ബ്രാന്‍ഡുകളുടെ വികസനത്തിന് അഞ്ചു വര്‍ഷത്തിനിടെ 120 കോടി ചെലവിട്ടിട്ടുണ്ട്. രണ്ടു ബ്രാന്‍ഡുകള്‍ക്കും കൂടി കഴിഞ്ഞ വര്‍ഷം 110 കോടിയുടെ വിറ്റുവരവുണ്ടായിരുന്നു. ഈ വര്‍ഷം 150 കോടി രൂപ വിറ്റുവരവാണു ലക്ഷ്യമെന്ന് അശോക് മാണി അറിയിച്ചു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine