‘നോൾട്ട’ എന്ന പേരിന് പിന്നിലുണ്ട് രസകരമായ ഒരു കഥ

ബ്രാൻഡിന് ഒരു പേര് വേണമെന്ന് തോന്നിയ കാലത്ത് പോകുന്ന വഴിയിലെ ബോർഡുകളെല്ലാം വായിക്കുക പതിവായിരുന്നെന്ന് ആന്റണി കൊട്ടാരം. ബ്രാൻഡിംഗിന്റെ സമയത്ത് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഈ വീഡിയോയിൽ വിശദീകരിക്കുന്നു. 

എൺപതുകളിൽ ഹോം അപ്ലയൻസുകളുടെ ഒരു സാധാരണ വിതരണ കമ്പനിയായിരുന്നു കൊട്ടാരം ട്രേഡിങ്ങ് കമ്പനി. വിതരണക്കാർ എന്ന ലേബലിൽ നിന്ന് മാറി ഒരു ബ്രാൻഡായി വളരണമെന്ന ചിന്ത വന്ന കാലത്ത് അതിനു യോജിച്ച ഒരു പേര് കണ്ടെത്തുന്നതിനായി താൻ നടത്തിയ ശ്രമങ്ങളെക്കുറിച്ച് കൊച്ചിയിൽ നടന്ന ധനം റീറ്റെയ്ല്‍ & ബ്രാൻഡ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിൽ കൊട്ടാരം ട്രേഡിംഗ് കമ്പനി മാനേജിംഗ് ഡയറക്റ്റര്‍ ആന്റണി വിശദീകരിച്ചിരുന്നു.

‘Nolta’ എന്ന പേര് കണ്ടെത്തിയത് പല ബ്രാൻഡ് വിദഗ്ധരും പിന്നീട് ദ്ദേഹത്തെ പ്രശംസിച്ചിട്ടുണ്ട്. ആ പേരിന് പിന്നിലെ രസകരമായ കഥ അദ്ദേഹം ഈ വീഡിയോയിൽ പങ്കുവെക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here