നാടന്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പ്; പൊള്ളാച്ചിയില്‍ 160 ഏക്കറില്‍ കാര്‍ഷിക പദ്ധതിക്ക് തുടക്കം

ആദ്യ ഘട്ടം 50 ഏക്കറില്‍; പച്ചക്കറിക്കൊപ്പം മല്‍സ്യകൃഷിയും
പൊള്ളാച്ചി ഗണപതി പാളയത്ത് തുടക്കമിട്ട ലുലു ഫെയര്‍ കാര്‍ഷിക പദ്ധതികളുടെ ഉദ്ഘാടനം ലുലു ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ എം.എ സലീം നിര്‍വഹിക്കുന്നു. ലുലു ഗ്രൂപ്പ്  ഫ്രൂട്‌സ് ആന്റ് വെജിറ്റബിള്‍സ് ഡയറക്ടര്‍ സുല്‍ഫീക്കര്‍ കടവത്ത്, ലുലു എക്‌സ്‌പോര്‍ട്ട് ഹൗസ് സി.ഇ.ഒ നജീമുദ്ദീന്‍, ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഒ.ഒ രജിത്ത് രാധാകൃഷ്ണന്‍, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി സ്വരാജ്, സീനിയര്‍ അഗ്രികള്‍ച്ചുറല്‍ കള്‍സള്‍ട്ടന്റമാരായ ശങ്കരന്‍, കാര്‍ത്തികേയന്‍ സമീപം.
പൊള്ളാച്ചി ഗണപതി പാളയത്ത് തുടക്കമിട്ട ലുലു ഫെയര്‍ കാര്‍ഷിക പദ്ധതികളുടെ ഉദ്ഘാടനം ലുലു ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ എം.എ സലീം നിര്‍വഹിക്കുന്നു. ലുലു ഗ്രൂപ്പ് ഫ്രൂട്‌സ് ആന്റ് വെജിറ്റബിള്‍സ് ഡയറക്ടര്‍ സുല്‍ഫീക്കര്‍ കടവത്ത്, ലുലു എക്‌സ്‌പോര്‍ട്ട് ഹൗസ് സി.ഇ.ഒ നജീമുദ്ദീന്‍, ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഒ.ഒ രജിത്ത് രാധാകൃഷ്ണന്‍, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി സ്വരാജ്, സീനിയര്‍ അഗ്രികള്‍ച്ചുറല്‍ കള്‍സള്‍ട്ടന്റമാരായ ശങ്കരന്‍, കാര്‍ത്തികേയന്‍ സമീപം. Image/ LULU group
Published on

കര്‍ഷകര്‍ക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ആഗോള കാര്‍ഷിക ഉല്‍പ്പാദന പദ്ധതിക്ക് പൊള്ളാച്ചിയില്‍ തുടക്കം. സുരക്ഷിതമായ കൃഷിക്കൊപ്പം നിലയുറപ്പിച്ച് ലുലു എന്ന ലക്ഷ്യവുമായാണ് പുതിയ കാര്‍ഷികോത്പാദന പദ്ധതിക്ക് ലുലു ഫെയര്‍ ആരംഭം കുറിച്ചത്. ലുലു ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ പൊള്ളാച്ചി ഗണപതി പാളയത്തെ 160 ഏക്കറില്‍ വിത്തിടല്‍ കര്‍മ്മം നടന്നു. ആദ്യഘട്ടത്തില്‍ 50 ഏക്കറിലാണ് കൃഷി തുടങ്ങുന്നത്.

വാഴ, തെങ്ങ്, മുരിങ്ങ, ചെറിയ ഉള്ളി, പടവലം, മല്‍സ്യം തുടങ്ങിവയാണ് പ്രധാന കൃഷികള്‍. പച്ചക്കറികള്‍ ഗുണമേന്മയോടെ കൃഷി ചെയ്‌തെടുത്ത് ആഗോള വിപണിയിലേക്ക് എത്തിക്കുകയാണ് ലുലുവിന്റെ ലക്ഷ്യം.

ലുലു ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ എം.എ സലീം വാഴ വിത്തും, തെങ്ങിന്‍ തൈകളും, ചെറിയ ഉള്ളി തൈകളും, മുരിങ്ങ , പാവല്‍ എന്നിവയും നട്ടു കൊണ്ടായിരുന്നു പദ്ധതിയുടെ തുടക്കം. കൂടാതെ ലുലു ഫിഷ് ഫാമിംഗിന്റെ ഭാഗമായി 5,000 മത്സ്യക്കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു. രാവസവളം ഒഴിവാക്കി ജൈവ വളമുപയോഗിച്ചാകും കൃഷി നടത്തുക.

കാര്‍ഷിക മേഖലക്കുള്ള പിന്തുണ

പുതിയ ചുവടുവെപ്പ് കാര്‍ഷിക മേഖലക്കും തദ്ദേശീയരായ കര്‍ഷകര്‍ക്കുമുള്ള ലുലു ഗ്രൂപ്പിന്റെ പിന്തുണയാണെന്ന് എം.എ സലീം പറഞ്ഞു. ഇതൊരു പുതിയ തുടക്കമാണ്. കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി മികച്ച ഗുണനിലവാരത്തില്‍ ആഗോള കമ്പോളത്തിലേക്ക് കാര്‍ഷികോല്‍പന്നങ്ങള്‍ എത്തിക്കാന്‍ ലുലു ഫെയറിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

പൊള്ളാച്ചി ഗണപതി പാളയത്ത് ലുലു ഫെയര്‍ കാര്‍ഷിക പദ്ധതികളുടെ ഉദ്ഘാടനത്തില്‍ ചെറിയ ഉള്ളി തൈകള്‍ നടുന്ന കര്‍ഷകര്‍.
പൊള്ളാച്ചി ഗണപതി പാളയത്ത് ലുലു ഫെയര്‍ കാര്‍ഷിക പദ്ധതികളുടെ ഉദ്ഘാടനത്തില്‍ ചെറിയ ഉള്ളി തൈകള്‍ നടുന്ന കര്‍ഷകര്‍. mage/ LULU group

ചടങ്ങില്‍ ഗണപതിപാളയം സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിത്തുകളും തൈകളും കൈമാറി. സീനിയര്‍ അഗ്രികള്‍ച്ചുറല്‍ കള്‍സള്‍ട്ടന്റമാരായ ശങ്കരന്‍, കാര്‍ത്തികേയന്‍, ലുലു ഗ്രൂപ്പ് ഫ്രൂട്‌സ് ആന്റ് വെജിറ്റബിള്‍സ് ഡയറക്ടര്‍ സുല്‍ഫീക്കര്‍ കടവത്ത്, ലുലു എക്‌സ്‌പോര്‍ട്ട് ഹൗസ് സി.ഇ.ഒ. നജീമുദ്ദീന്‍, ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഒ.ഒ രജിത്ത് രാധാകൃഷ്ണന്‍, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി സ്വരാജ്, ദുബൈ ലുലു ഫ്രൂട്‌സ് ആന്റ് വെജിറ്റബിള്‍സ് ബയ്യിംഗ് മാനേജര്‍ സന്തോഷ് മാത്യു എന്നിവര്‍ സംബന്ധിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com