ഗുജറാത്തില്‍ ₹2,000 കോടിയുടെ ലുലുമാള്‍ വരുന്നു

കൂടുതല്‍ മാളുകള്‍ ഗുജറാത്തില്‍ സ്ഥാപിക്കാനും പദ്ധതി
MA Yousuf Ali with Gujarat CM Bhupendra Patel
ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലുമായി കൂടിക്കാഴ്ച നടത്തുന്ന ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി
Published on

പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് ഗുജറാത്തില്‍ വന്‍ നിക്ഷേപങ്ങള്‍ക്ക് ഒരുങ്ങുന്നു. 2,000 കോടി രൂപ ചെലവില്‍ അഹമ്മദാബാദില്‍ ഷോപ്പിംഗ് മാള്‍ സ്ഥാപിക്കാന്‍ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം.എ. യൂസഫലിയും ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.

20 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് അഹമ്മദാബാദ് മാള്‍ ഒരുങ്ങുക. ഇവിടെ രണ്ടുലക്ഷം ചതുരശ്ര അടിയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുമുണ്ടാകും. ഗുജറാത്തിലെ മറ്റ് പ്രമുഖ കേന്ദ്രങ്ങളിലും ഷോപ്പിംഗ് മാളുകള്‍ സ്ഥാപിക്കാന്‍ ലുലുവിന് പദ്ധതിയുണ്ട്.

300ലധികം ദേശീയ, അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍, ഒരേസമയം 2,500ലധികം പേര്‍ക്കിരിക്കാവുന്ന ഫുഡ്‌കോര്‍ട്ട്, 16 സ്‌ക്രീനുള്ള തിയേറ്ററുകള്‍, കുട്ടികള്‍ക്കുള്ള വിനോദകേന്ദ്രം, അതിവിശാലമായ മള്‍ട്ടി-ലെവല്‍ പാര്‍ക്കിംഗ് എന്നിവയോടെയാണ് അഹമ്മദാബാദ് ലുലു മാള്‍ സജ്ജമാവുക. നിര്‍മ്മാണം ഈ വര്‍ഷം തന്നെ തുടങ്ങിയേക്കും. നിലവില്‍ കേരളത്തിന് പുറമേ കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ലുലുവിന് ഷോപ്പിംഗ് മാളുകളുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com