ഓണ്‍ലൈന്‍ ഷോപ്പിംഗ്; 2030 ഓടെ ഉപഭോക്താക്കളുടെ എണ്ണം 500 മില്യണ്‍ കടക്കുമെന്ന് റിപ്പോര്‍ട്ട്

പലചരക്ക് മുതൽ വ്യാപാരങ്ങൾ ഓൺലൈനിലേക്ക് മാറി!
ഓണ്‍ലൈന്‍ ഷോപ്പിംഗ്; 2030 ഓടെ ഉപഭോക്താക്കളുടെ എണ്ണം 500 മില്യണ്‍ കടക്കുമെന്ന് റിപ്പോര്‍ട്ട്
Published on

സാധനങ്ങൾ വാങ്ങാനോ മറ്റ് സർവീസുകൾക്കോ പണം കൊണ്ട് നടക്കാനോ സാധനങ്ങൾക്കായി ഇട നിലക്കാരനോട് ആവശ്യപ്പെടാനോ മിനക്കേടാതെ ഓൺലൈൻ വഴി വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും എണ്ണം ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്നു.

2030 ഓടെ ഇന്ത്യയിൽ ഓൺലൈൻ വഴി ഇങ്ങനെ ചെയ്യുന്നവരുടെ എണ്ണം 500 ദശലക്ഷം എത്തുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇപ്പോൾ 50-60 ബില്യൺ ഡോളറിന്റെ മൊത്തം ഓൺലൈൻ റീട്ടെയിൽ മാർക്കറ്റിൽ, 60% ഉൽപ്പന്നങ്ങളും, ബാക്കി സേവനങ്ങളുമാണ്.

ഇന്റർനെറ്റ് നിലവിലെ വലിയൊരു ഭാഗം ആളുകളിലേക്ക് എത്തുന്നതാണ് ഓൺലൈൻ വഴിയുള്ള ഇടപാടുകൾ ഇത്രയും കൂടാൻ കാരണം.

ഉപഭോക്താക്കൾ കൂടുതൽ ഡിജിറ്റൽ ആയിക്കൊണ്ടിരിക്കുന്നു. ഓൺലൈൻ റീട്ടെയിൽ മാർക്കറ്റ് അടുത്ത നാലോ അഞ്ചോ വർഷത്തിനുള്ളിൽ മൂന്നിരട്ടിയായി വികസിക്കും.

ഉപഭോക്താക്കൾക്ക് ഇപ്പോൾ സാധനങ്ങൾ കണ്ടെത്താനും വിവര ഗവേഷണത്തിനും ഒന്നിലധികം സ്രോതസ്സുകൾ ഉണ്ടന്ന് തിരുവനന്തപുരത്തെ ഒരു വീട്ടമ്മയായ അനിത പി നായർ പറയുന്നു. തിരുവനന്തപുരത്തെ സംബന്ധിച്ചിടത്തോളം സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ കടകൾക്ക് മുൻപിൽ പാർക്ക്‌ ചെയ്യാനെ കഴിയാറില്ല.

ഇത് കാരണം 75ശതമാനം വാങ്ങലുകളും ഓൺലൈൻ വഴിയാണെന്ന് അനിത സൂചിപ്പിക്കുന്നു. പലചരക്ക് ഉൾപ്പെടെ ഓൺലൈൻ വഴിയാണ് വാങ്ങുന്നതെന്ന് തിരുവനന്തപുരം വട്ടിയൂർക്കാവിൽ താമസിക്കുന്ന മറ്റൊരു വീട്ടമ്മ സജിത പറയുന്നു.

ഇലക്ട്രോണിക് സാധനങ്ങളും വസ്ത്രങ്ങളും ഉൾപ്പെടെ ഓൺലൈനിൽ വാങ്ങുന്നുണ്ട്.

ഇന്ന് ചെറിയ സാധനങ്ങൾ പോലും താൻ ഓൺലൈൻ വഴിയാണ് വാങ്ങുന്നതെന്നു ഒരു കെട്ടിട നിർമ്മാണ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സൂരജ് പറയുന്നു.

ഉൽപ്പന്ന ഗുണനിലവാരവും ഉൽപ്പന്ന വിവരങ്ങളും, റിട്ടേൺ ആൻഡ് ക്യാൻസൽ പോളിസിയും ഉൽപ്പന്ന വാറന്റികളുമൊക്കെ ഓൺലൈൻ വാങ്ങലുകൾക്ക് പ്രേരിപ്പിക്കുന്നതായി അദ്ദേഹം സൂചിപ്പിക്കുന്നു.

കഴിഞ്ഞ 12മാസത്തിനുള്ളിൽ 73ശതമാനം ഉപഭോക്താക്കൾ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റഫോമുകളിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. ആമസോൺ, ഫ്ലിപ്പ്കാർട്ട്, മിന്ത്ര എന്നീ ബ്രാൻഡ്കളിലൂടെയാണ് കൂടുതലും ഓൺലൈൻ വ്യാപാരങ്ങൾ നടന്നിട്ടുള്ളത്. ആകെ ഓൺലൈൻ ഉപഭോക്താക്കളിൽ ഇപ്പോഴും 62ശതമാനം പേർ നഗരത്തിൽ നിന്നുള്ളവരാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com