കടത്തില്‍ മുങ്ങിയ രുചി സോയയെ ഏറ്റെടുക്കാന്‍ പതഞ്ജലി

കടക്കെണിയില്‍ മുങ്ങിയ ഭക്ഷ്യ എണ്ണ ഉല്‍പ്പാദക കമ്പനിയായ രൂചി സോയയെ ഏറ്റെടുക്കാന്‍ ഒരുങ്ങി പതഞ്ജലി ആയുര്‍വേദ ലിമിറ്റഡ്. കമ്പനിയെ ഏറ്റെടുക്കാനായി അവസാനം നിമിഷം വരെ പൊരുതിക്കൊണ്ടിരുന്ന അദാനി വില്‍മര്‍ പിന്മാറിയതോടെയാണ് പതഞ്ജലി മുന്നോട്ടു വന്നത്. ലേലത്തുകയില്‍ 200 കോടി രൂപയുടെ വര്‍ധനയാണ് ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി വരുത്തിയത്.

നേരത്തെ 4100 കോടി രൂപ പതഞ്ജലി വാഗ്ദാനം ചെയ്തിരുന്നെങ്കിലും അദാനി വില്‍മര്‍ 4300 കോടി രൂപയുടെ വാഗ്ദാനവുമായി മുന്നോട്ടുവന്നിരുന്നു. എന്നാല്‍ അദാനി വില്‍മര്‍ പിന്മാറിയപ്പോള്‍ പതഞ്ജലി ലേലത്തുക വര്‍ധിപ്പിക്കാന്‍ തയാറാകുകയായിരുന്നു. ഇപ്പോള്‍ 4350 കോടി രൂപയുടെ പ്രപ്പോസലാണ് സമര്‍പ്പിച്ചിരിക്കുന്നത്.

അദാനി ഗ്രൂപ്പും സിംഗപ്പൂരിലെ വില്‍മര്‍ ഇന്റര്‍നാഷണലും ചേര്‍ന്നുള്ള സംയുക്തസംരംഭമായ അദാനി വില്‍മറും ഭക്ഷ്യ എണ്ണ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഐറ്റിസി, ഗോദ്‌റേജ്, ഇമാമി തുടങ്ങിയ കമ്പനികളും രുചി സോയയെ ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഉല്‍പ്പാദകരായിരുന്ന രുചി സോയ കടുത്ത സാമ്പത്തിക പ്രതിസനന്ധിയിലാണ് എത്തിച്ചേര്‍ന്നത്. ഏകദേശം 12,000 കോടി രൂപയോളമാണ് രുചി സോയയുടെ ബാധ്യത.

Related Articles
Next Story
Videos
Share it