

റീറ്റെയ്ല്‍ മേഖലയില്‍ വില്‍പ്പന കോവിഡിന് മുമ്പുള്ള സ്ഥിതിയേക്കാള്‍ കൂടിയെന്ന് റിപ്പോര്‍ട്ട്. അതേസമയം വളര്‍ച്ചാ നിരക്ക് കുറവാണെന്ന് റീറ്റെയ്‌ലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(RAI).
ഇന്ത്യയില്‍ കോവിഡ് പകര്‍ന്നു പിടിക്കുന്നതിന് മുമ്പ് 2019 ജൂണിലേതിനേക്കാള്‍ ഈ ജൂണില്‍ 13 ശതമാനം വില്‍പ്പന കൂടിയതായാണ് റീറ്റെയ്‌ലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കണക്ക.്
എന്നാല്‍ വളര്‍ച്ചാ നിരക്ക് കുറവാണെന്നും അസോസിയേഷന്‍ പറയുന്നു. വരാനിരിക്കുന്ന ഉത്സവ സീസണില്‍ പണപ്പെരുപ്പവും അതേ തുടര്‍ന്നുള്ള ഉപഭോക്തൃത ചെലവിടല്‍ ഉണ്ടായ കുറവും റീറ്റെയ്ല്‍ മേഖലയെ ബാധിക്കുമെന്ന ആശങ്കയുണ്ട്. 2022 ജൂണിന്റെ രണ്ടാം പകുതിയോടെ വില്‍പ്പന കുറഞ്ഞു തുടങ്ങിയതായി അസോസിയേഷന്‍ വിലയിരുത്തുന്നു.
അതേസമയം 2019 ജൂണിലേതിനേക്കാള്‍ 2022 ജൂണില്‍ വില്‍പ്പന രാജ്യത്തിന്റെ എല്ലാ മേഖലകളിലും കൂടിയിട്ടുണ്ട്. കിഴക്കന്‍ സംസ്ഥാനങ്ങളിള്‍ 17 ശതമാനവും വടക്കേ ഇന്ത്യയില്‍ 16 ശതമാനവും പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ 11 ശതമാനവും ദക്ഷിണേന്ത്യയില്‍ 9 ശതമാനവുമാണ് വില്‍പ്പന വര്‍ധിച്ചത്.
എല്ലാ ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പന കൂടിയിട്ടുണ്ട്. സ്‌പോര്‍ട്‌സ് ഗുഡ്‌സ്, ജൂവല്‍റി എന്നിവയുടെ വില്‍പ്പനയാണ് മുന്നില്‍.
Read DhanamOnline in English
Subscribe to Dhanam Magazine