ഫില്‍റ്റര്‍കോഫിയും മസാലചായയും: വിപണി പിടിക്കാന്‍ പുതിയ സ്റ്റാര്‍ബക്‌സ് തന്ത്രം

പീറ്റ്‌സ ഹട്ടിന്റെ പനീര്‍ പീറ്റ്‌സ പോലെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട രുചികള്‍ക്ക് പുതിയ ബ്രാന്‍ഡ്
ഫില്‍റ്റര്‍കോഫിയും മസാലചായയും: വിപണി പിടിക്കാന്‍ പുതിയ സ്റ്റാര്‍ബക്‌സ് തന്ത്രം
Published on

കെല്ലോഗ്‌സ് കോണ്‍ഫ്‌ളേക്‌സ് നിര്‍മാണക്കമ്പനിയെ കൊണ്ട് റവയും ബ്രേക്ക്ഫാസ്റ്റ് സിറീല്‍സും പുറത്തിറക്കിക്കുന്ന ഉപഭോക്താക്കളുള്ള നാടാണ് ഇന്ത്യ പിന്നെയാണ് പീറ്റ്‌സയും സ്റ്റാര്‍ ബക്‌സും. സംഭവമെന്താണെന്നറയുമോ? പറഞ്ഞു വരുന്നത് നമ്മുടെ ലോകോത്തര കോഫീ ബ്രാന്‍ഡ് ആയ സറ്റാര്‍ബക്ക്‌സ് തന്നെ. കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും ഷോപ്പുകളുള്ള സ്റ്റാര്‍ബക്‌സില്‍ ഇരുന്ന് തനി നാടന്‍ ചായ കുടിക്കാം ഇനി. ചായയും സാധാരണ കാപ്പിയും ഇനി പ്രീമിയം ബ്രാന്‍ഡില്‍ ലഭിക്കും.

സ്റ്റാര്‍ബക്‌സ് ഇന്ത്യ വിഭാഗമാണ് മസാല ചായ്, ഫില്‍റ്റര്‍ കോഫി പതിപ്പും ബ്രാന്‍ഡിനൊപ്പം ചേര്‍ക്കുന്നത്. പീറ്റ്‌സ ഹട്ടുകാര്‍ പനീര്‍ പീറ്റ്‌സയും മറ്റും പുറത്തിറക്കി ഹിറ്റ് ആക്കിയ അതേ തന്ത്രം തന്നെയാണ് ടാറ്റ സ്റ്റാര്‍ബക്‌സ് ഇന്ത്യ വിഭാഗവും പയറ്റുന്നത്. പുതിയ പതിപ്പ് പികോ എന്ന പേരില്‍ സ്ട്രീറ്റ് മോഡല്‍ സാന്‍ഡ്‌വിച്ച്, ചെറുകടികള്‍ എന്നിവയും പുറത്തിറക്കും. കോസ്റ്റ, കഫെ കോഫീ ഡേ തുടങ്ങിയ ബ്രാന്‍ഡുകളുടെ ബജറ്റ് ഉല്‍പ്പന്ന നിരയുമായി കൊമ്പ് കോര്‍ക്കാനാണ് ബ്രാന്‍ഡിന്റെ പുതിയ തുടക്കം.

2012 ഒക്ടോബറില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്റ്റാര്‍ബക്സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് അതിവേഗ റീറ്റെയില്‍ വിപുലീകരണം നടത്തിയത്. കമ്പനി അടുത്തിടെ എട്ട് പുതിയ സ്ഥലങ്ങളിലേക്ക് തങ്ങളുടെ സാന്നിധ്യം വികസിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ 26 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഇന്ത്യയിലെ മൊത്തം സ്റ്റോറുകളുടെ എണ്ണം 268 ആയിട്ടുണ്ട്.

ഇന്ത്യയില്‍ ഇപ്പോള്‍ പുറത്തെടുത്ത ഈ മാര്‍ക്കറ്റിംഗ് തന്ത്രം നേരത്തെ സ്റ്റാര്‍ബക്‌സിനുള്ളതാണ്. ചൈന, ജപ്പാന്‍, സൗദി അറേബ്യ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ സ്റ്റാര്‍ബക്‌സ് മുമ്പ് അതിന്റെ ഉല്‍പ്പന്നങ്ങള്‍ പ്രാദേശികവല്‍ക്കരിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com