കാര്‍ബണ്‍ കുറഞ്ഞ സ്റ്റീല്‍ ഉല്‍പ്പാദനം പ്രോത്‌സാഹിപ്പിക്കാന്‍ ഉരുക്ക് മന്ത്രാലയം, ബജറ്റില്‍ 15,000 കോടി വകയിരുത്താന്‍ ശിപാര്‍ശ

സർക്കാർ പദ്ധതികളിൽ ഗ്രീൻ സ്റ്റീൽ ഉപയോഗിക്കുന്നതും പരിഗണനയില്‍
steel industry
Image courtesy: Canva
Published on

ചൈന കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ ഉൽപ്പാദകരാണ് ഇന്ത്യ. 2070 ഓടെ നെറ്റ്-സീറോ ലക്ഷ്യം കൈവരിക്കാനുളള ലക്ഷ്യമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹരിതഗൃഹ വാതക പുറംതളളല്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി സ്റ്റീല്‍ ഉൽപ്പാദനം ഡീകാർബണൈസ് ചെയ്യണമെന്ന് ഗ്രീൻ സ്റ്റീൽ നയം വ്യക്തമാക്കുന്നു.

കാർബൺ കുറഞ്ഞ സ്റ്റീൽ ഉൽപ്പാദിപ്പിക്കുന്നതിന് മില്ലുകൾക്ക് ഇൻസെൻ്റീവുകൾ നല്‍കണമെന്നാണ് സ്റ്റീല്‍ മന്ത്രാലയത്തിന്റെ നിലപാട്. ഇതിനായി കേന്ദ്ര ബജറ്റില്‍ 15,000 കോടി രൂപ വകയിരുത്തണമെന്ന് സ്റ്റീൽ മന്ത്രാലയം ആവശ്യപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 2025-26 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത്.

ഒരു ടൺ ഫിനിഷ്ഡ് സ്റ്റീലിന് 2.2 മെട്രിക് ടണ്ണിൽ താഴെ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്ന സ്റ്റീലിനെയാണ് ഗ്രീന്‍ സ്റ്റീല്‍ എന്ന് മന്ത്രാലയം നിര്‍വചിക്കുന്നത്. സർക്കാർ പദ്ധതികളിൽ ഗ്രീൻ സ്റ്റീൽ ഉപയോഗിക്കുന്നതും പരിഗണനയിലാണ്. 2030 വരെ ഇൻസെൻ്റീവുകൾ നല്‍കാനാണ് ആലോചിക്കുന്നത്.

ഇന്ത്യയിലെ സ്റ്റീൽ കമ്പനികള്‍ ഒരു ടൺ ക്രൂഡ് സ്റ്റീലിൽ 2.55 മെട്രിക് ടൺ കാർബൺ ഡൈ ഓക്സൈഡാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇത് ആഗോള ശരാശരിയായ 1.85 ടണ്ണിനെക്കാൾ 38 ശതമാനം കൂടുതലാണെന്ന് ഗ്ലോബൽ എനർജി മോണിറ്റര്‍ ചൂണ്ടിക്കാണിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com