മെഡിമിക്‌സിന്റെ മിനി സോപ്പ് പിറന്നത് ഇങ്ങനെയാണ്! 

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ഹാന്‍ഡ് മെയ്ഡ് സോപ്പാണ് മെഡിമിക്‌സ്. എല്ലാത്തിനും മെഷീനുകളെ ആശ്രയിക്കുന്ന ഇക്കാലത്ത് യന്ത്രങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന വേഗതയില്‍ കൈകൊണ്ട് സോപ്പുണ്ടാക്കി, പായ്ക്ക് ചെയത്, സീല്‍ ചെയ്തിറക്കുന്ന ജീവനക്കാരാണ് തങ്ങള്‍ക്കുള്ളതെന്ന് മെഡിമിക്‌സിന്റെ നിര്‍മാതാക്കളായ എവിഎ ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ ഡോ. എ വി അനൂപ് പറയുന്നു.

ലോകത്തിന്റെ ഏതെല്ലാം കോണില്‍ മലയാളികളുണ്ടോ അവിടെയെല്ലാം കടന്നെത്തിയിരിക്കുന്ന മെഡിമിക്‌സ് ഇന്ത്യന്‍ ഹോട്ടലുകളിലെ ബാത്ത് റൂം കിറ്റിലെ സ്ഥിരം താരമാണ്. ഇന്ന് ഒട്ടുമിക്ക ഹോട്ടലുകളിലും മെഡിമിക്‌സിന്റെ മിനി സോപ്പിനെ കാണാം. എങ്ങനെയാണ് മെഡിമിക്‌സ് മിനി സോപ്പ് ഹോട്ടലിന്റെ ബാത്ത് റൂമില്‍ ഇടം നേടിയത്?

അതിനു പിന്നിലെ കഥ ഇങ്ങനെയാണ്.

ഹാന്‍ഡ് മെയ്ഡ് സോപ്പായ മെഡിമിക്‌സിന്റെ ബാറുകള്‍ 75 ഗ്രാം ഭാരത്തിലുള്ള സോപ്പുകളായി മുറിക്കുമ്പോള്‍ കുറേയേറെ ചെറിയ സോപ്പ് കഷണങ്ങള്‍ ബാക്കി വരുമായിരുന്നു. ''വിപണിയിലുള്ള സോപ്പുകളുടെ ഭാരത്തിലുള്ളവയായിരുന്നില്ല ഇവ. എന്നാല്‍ അതില്‍ കുറഞ്ഞ അളവിലുള്ള മിനി സോപ്പ് നിര്‍മിക്കാനും സാധിക്കുമായിരുന്നു. പക്ഷേ മിനി സോപ്പ് എവിടെ വില്‍ക്കും? വെറുതെ സാംപ്ലിംഗിന് മാത്രമായി വിനിയോഗിക്കാതെ അതില്‍ നിന്നും പുതിയൊരു വിപണി കൂടി കണ്ടെത്താനാണ് ഞങ്ങള്‍ ശ്രമിച്ചത്,'' ഡോ. എ. വി അനൂപ് പറയുന്നു.

ഇതിന്റെ ഭാഗമായി മെഡിമിക്‌സ് മിനി സോപ്പിന് മാത്രമായി ചെറിയൊരു മാര്‍ക്കറ്റിംഗ് ടീമിനെ നിയോഗിച്ചു. ''1990കളുടെ ആദ്യ വര്‍ഷങ്ങളിലായിരുന്നു അത്. 100 ഹോട്ടലുകളുകളായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അല്ലെങ്കില്‍ അത്രയും ഹോട്ടല്‍ ലഭിച്ചാല്‍ വിജയിച്ചുവെന്നാണ് ഞങ്ങള്‍ ചിന്തിച്ചത്. ഇന്ന് 6000ത്തിലധികം ഹോട്ടലുകളില്‍ മെഡിമിക്‌സ് മിനി സോപ്പുണ്ട്,'' ഡോ. എ വി അനൂപ് പറയുന്നു.

T.S Geena
T.S Geena  

Associate Editor

Related Articles
Next Story
Videos
Share it