ടിവിക്കും ഫ്രിഡ്ജിനും പെയിന്റിനുമൊക്കെ വില കൂടും, കാരണമിതാണ്

ഒരുമാസത്തിനിടെ ബെഞ്ച്മാര്‍ക്കായ ബ്രെന്റ് ക്രൂഡിന്റെ വില ഏഴ് ശതമാനത്തോളമാണ് ഉയര്‍ന്നത്
tv fridge prices-will-go-high
Published on

ടിവിയോ, ഫ്രിഡ്‌ജോ മറ്റ് ഗൃഹോപകരണങ്ങളോ വാങ്ങാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടോ ? അല്ലെങ്കില്‍ വീട് പെയിന്റിംഗ് നടത്തി മോടി കൂട്ടാന്‍ ഒരുങ്ങുകയാണോ നിങ്ങള്‍.. എങ്കില്‍ ഉടനടി ഇവ വാങ്ങുന്നതായിരിക്കും നല്ലത്. അസംസ്‌കൃത വസ്തുക്കളുടെ വിലയും ഇന്‍പുട്ട് ചെലവും വര്‍ധിച്ചതിനാലാണ് പെയിന്റ്, ഗൃഹോപകരണങ്ങള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുടെ വില വര്‍ധിപ്പിക്കുന്നത്. രണ്ട് മുതല്‍ അഞ്ച് ശതമാനം വരെയാണ് ഉല്‍പ്പന്നങ്ങള്‍ക്ക് വിലര്‍ധിപ്പിക്കുന്നത്.

മെറ്റല്‍വിലയില്‍ വന്ന വ്യത്യാസമാണ് അലൂമിനിയം, കോപ്പര്‍ തുടങ്ങിയവ ഉപയോഗിച്ച് നിര്‍മിക്കുന്ന ഗൃഹോപകരണങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ കാരണം. ക്രൂഡ് ഓയിലിന്റെ വില വര്‍ധനവാണ് ക്രൂഡ്-ലിങ്ക്ഡ് ഡെറിവേറ്റീവുകളായ ടൈറ്റാനിയം ഡൈ ഓക്‌സൈഡ്, ലീനിയര്‍ ആല്‍ക്കൈല്‍ ബെന്‍സീന്‍ എന്നിവ ഉപയോഗിച്ച് ഉല്‍പ്പാദിപ്പിക്കുന്ന പെയിന്റുകളുടെയും ഡിറ്റര്‍ജന്റുകളുടെയും വില വര്‍ധിപ്പിക്കാന്‍ കമ്പനികളെ സമ്മര്‍ദ്ദം ചെലുത്തുന്നത്. ഹയര്‍ ഓയല്‍, സോപ്പ്, ക്രീംസ്, ഷാംപൂ, ടൂത്ത് പേസ്റ്റ് തുടങ്ങിയവയുടെ പാക്കാജിംഗ് മറ്റീരിയല്‍ നിര്‍മിക്കുന്നതും ക്രൂഡ് ലിങ്ക്ഡ് ഡെറിവേറ്റീവായ ഹൈഡെന്‍സിറ്റി പോളിയത്തീന്‍ ഉപയോഗിച്ചാണ്.

മെറ്റല്‍ അടക്കമുള്ള അസംസ്‌കൃത വസ്തുക്കള്‍ക്ക് നേരത്തെ തന്നെ വില വര്‍ധിച്ചിരുന്നു. ഇതിന് പിന്നാലെ ചില വാഹന നിര്‍മാതാക്കളും വില വര്‍ധനവ് നടപ്പിലാക്കിയിരുന്നു. നിലവില്‍ സോപ്പ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പാം ഓയില്‍ അതിന്റെ ഏറ്റവും ഉയര്‍ന്നവിലയില്‍നിന്ന് താഴേക്ക് വരികയും മെറ്റല്‍ വില കുറയുകയും ചെയ്‌തെങ്കിലും ക്രൂഡ് ഓയില്‍ വില അസ്ഥിരമായി തുടരുകയാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ ബെഞ്ച്മാര്‍ക്കായ ബ്രെന്റ് ക്രൂഡിന്റെ വില ഏഴ് ശതമാനത്തോളമാണ് ഉയര്‍ന്നത്. മെറ്റലുകളായ അലൂമിനിയം, ലെഡ്, നിക്കല്‍, ടിന്‍ എന്നിവയുടെ വില മൂന്ന് മാസത്തിനിടെ 7-13 ശതമാനം വരെയും ആറുമാസത്തിനിടെ 5-55 ശതമാനം വരെയുമാണ് വര്‍ധിച്ചത്. പെയിന്റ് നിര്‍മാണ രംഗത്തെ വമ്പന്മാരായ ഏഷ്യന്‍ പെയിന്റ്‌സ് ജുലൈയില്‍ രണ്ട് ശതമാനത്തോളം വില വര്‍ധിപ്പിച്ചേക്കുമെന്നാണ് വിവരം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com