ഓഫറുകളും ട്രെന്‍ഡി കളക്ഷനുമായി വാലത്ത് ജ്വല്ലേഴ്‌സ് ആലുവയില്‍

റിച്ച് മാക്‌സ് ഗ്രൂപ്പിന്റ വാലത്ത് ജ്വല്ലേഴ്‌സ് ആലുവ പാലസിന് സമീപം പ്രവര്‍ത്തനം തുടങ്ങി
ഓഫറുകളും ട്രെന്‍ഡി കളക്ഷനുമായി  വാലത്ത് ജ്വല്ലേഴ്‌സ് ആലുവയില്‍
Published on

അതിശയിപ്പിക്കുന്ന ഓഫറുകളുമായി റിച്ച് മാക്‌സ് ഗ്രൂപ്പിന്റെ ജ്വല്ലറി ബ്രാന്‍ഡായ വാലത്ത് ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം ആലുവ പാലസിന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു. തിളക്കമാര്‍ന്ന ഷോറൂമിന്റെ ഉദ്ഘാടനം മുഖ്യാതിഥിയും പ്രശസ്ത സിനിമാ താരവും വാലത്ത് ജ്വല്ലേഴ്‌സ്  സെലിബ്രിറ്റി അംബാസിഡറുമായ  മിയ ജോര്‍ജ് നിര്‍വഹിച്ചു. മൂന്ന് നിലകളിലായി വിശാലമായി വ്യാപിച്ചു കിടക്കുന്ന വാലത്ത് ടവറിന്റെ ആദ്യത്തെ നിലയിലാണ് പുതിയ ഷോറൂം ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് അതിശയിപ്പിക്കുന്ന ഓഫറുകളാണ് വാലത്ത് ജ്വല്ലേഴ്‌സ് ഒരുക്കിയിരിക്കുന്നത്. അതിമനോഹരമായ ഡിസൈനുകളും ട്രെന്‍ഡി കളക്ഷനും വാലത്ത് ജ്വല്ലേഴ്‌സ് ഉറപ്പു തരുന്നതായി മാനേജ്‌മെന്റ് അറിയിച്ചു.

റിച്ച് മാക്‌സ് കോര്‍പ്പറേറ്റ് ഓഫീസ് തുറന്നു

റിച്ച് മാക്‌സ് ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഓഫീസ് അന്‍വര്‍ സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആലുവ മുനിസിപ്പല്‍ ചെയർമാൻ  എം.ഒ. ജോൺ,  റിച്ച് മാക്‌സ് ഗ്രൂപ്പ് / വാലത്ത് ജ്വല്ലേഴ്സ് ചെയർമാനും എം.ഡി യുമായ ജോർജ് ജോൺ വാലത്ത് (സൗദി അറേബ്യ ട്രേഡ് കമ്മിഷണർ),  ഹേമണ്ഡോയൽ ദില്ലം (മൗറീഷ്യസ് ഹൈ കമ്മിഷണർ),  ഹാരിസോവ ലലാറ്റിയാന അക്കോച്ചെ ( സീഷെൽസ് ഹൈ കമ്മിഷണർ),  സെനോരിറ്റ ഐസക് ഗോഫനെ (ലാറ്റിനമേരിക്കൻ ട്രേഡ് കമ്മിഷണർ) പ്രവീൺ ബാബു, ജോളി സി.എം, ലിജോ ജോണി (വാലത്ത് ജ്വല്ലേഴ്‌സ് ജനറൽ മാനേജർ) എന്നിവരുടെ മഹനീയ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com