

ഇകൊമേഴ്‌സ് നയത്തിലെ പുതിയ മാറ്റങ്ങളില്‍ ഇറ്റെയ്‌ലര്‍മാര്‍ക്ക് അസംതൃപ്തി. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് എതിരെ ഇകൊമേഴ്‌സ് കമ്പനികളില്‍ അമര്‍ഷം പുകയുകയാണ്. തങ്ങളുമായി ആലോചന നടത്താതെ എടുത്ത തീരുമാനം പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് അവരുടെ അഭി പ്രായം.
അല്ലാത്തപക്ഷം ഇത് ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയുടെ നട്ടെല്ലൊടിക്കുമെന്നും അവര്‍ പറയുന്നു. ഫെബ്രുവരി ഒന്നു മുതല്‍ പുതിയ ഇ-കൊമേഴ്‌സ് നയം വരാനിരിക്കെ തീയതി നീട്ടണം എന്നിവ ഉള്‍പ്പ ടെയുളള നിരവധി ആവശ്യങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ വയ്ക്കാന്‍ ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും തയാറെടുക്കുന്നു. രാജ്യത്ത് നിലവില്‍ വരുന്ന ഇ-കൊമേഴ്‌സ് നയം ആമസോണിനും വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുളള ഫ്‌ളിപ്പ്കാര്‍ട്ടിനും ഭീഷണിയാകു മെന്നാണ് വിലയിരുത്തല്‍.
ഉല്‍പ്പാദകരില്‍ നിന്ന് നേരിട്ട് എത്തുന്നു എന്ന ധാരണയുടെ അടിസ്ഥാനത്തില്‍ ഇ-കൊമേഴ്‌സ് സൈറ്റുകളില്‍ നടക്കുന്ന എക്‌സ്‌ക്ലൂസിവ് ഇടപാടുകളെ പു തിയ നിയമം വിലക്കുന്നു. പുതിയ ചട്ടമനുസരിച്ച്, ഇ-കൊമേഴ്‌സ് കമ്പനികള്‍ ഇനിമുതല്‍ വളരെ വലിയ ഡിസ്‌കൗണ്ടുകള്‍ നല്‍കാന്‍ പാടില്ല.
ചെറുകിടക്കാര്‍ക്ക് ഗുണം
അതേ സമയം പുതുതായി ഓണ്‍ലൈന്‍ വിപണിയിലേക്ക് കടക്കുന്ന ചെറുകിടക്കാര്‍ക്ക് ഈ നീക്കം ഗുണം ചെയ്യുമെന്ന് ഗൃഹോപകരണ ഡീലര്‍മാരുടെ അസോസിയേഷനായ ഡീലേഴ്‌സ് അസോസിയേഷന്‍ ഓഫ് ടെലിവിഷന്‍ ആന്‍ഡ് അപ്ലയന്‍സസ് (ഡാറ്റ)യുടെ മാനേജിംഗ് ഡെസിഗ്‌നേറ്റഡ് പാര്‍ട്ണറുമായ വിനോദ് പി. മേനോന്‍ പറയുന്നു. ''ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ഒരേ വിലയില്‍ സാധനങ്ങള്‍ ലഭ്യമാകുന്നതോടെ ഒരു സ്ഥലത്തു മാത്രം വില്‍പ്പന നടക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരും. തങ്ങള്‍ക്കും അതിന്റെ ഗുണങ്ങള്‍ ലഭിക്കുകയും ചെയ്യും. വലിയ വിലക്കുറവില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്നുവെന്ന് രാജ്യത്തെ പരമ്പരാഗത വ്യാപാരികളുടെ ഏറെ നാളുകളായുള്ള പരാതിയായിരുന്നു.
വിപണിയിലെ അനാരോഗ്യകരമായ മല്‍സരത്തെ അതിജീവിക്കാനാകാതെ നിരവധി വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്.'' വിനോദ് പി. മേനോന്‍ പറഞ്ഞു.
പ്രധാന നിര്‍ദേശങ്ങള്‍
Read DhanamOnline in English
Subscribe to Dhanam Magazine