Begin typing your search above and press return to search.
വീട്ടിൽ 5 തയ്യൽ മെഷീനുമായി തുടങ്ങിയ സംരംഭം
മെറ്റേണിറ്റി വെയര്‍ എന്നത് ഒരു വലിയ ബിസിനസ് സാധ്യതയാണെന്ന് മേ ജോയ് മനസിലാക്കിയത് തന്റെ രണ്ടാമത്തെ കുഞ്ഞിന് പിറന്നതിന് ശേഷമാണ്. ഗർഭിണികൾക്കും അമ്മമാർക്കും ധരിക്കാൻ പാകത്തിനുള്ള ഒരു വസ്ത്രവും കേരളത്തിലെ വിപണിയിൽ ലഭ്യമല്ല എന്ന് മനസിലാക്കിയിടത്താണ് സിവ മെറ്റേണിറ്റി വെയര്‍ എന്ന ബ്രാൻഡ് ജന്മമെടുത്തത്.
2012-ൽ ചെറിയ രീതിയിൽ പ്രവർത്തനമാരംഭിച്ച സിവ മെറ്റേണിറ്റി വെയറിന് ഇന്ന് 23 ഔട്ട്ലെറ്റുകൾ ഉണ്ട്. എങ്ങനെയാണ് ഈ അതിവേഗ വളർച്ച സാധ്യമാക്കിയതെന്ന് മാനേജിങ് ഡയറക്ടർ മേ ജോയ് പറയുന്നു. കൊച്ചിയിൽ നടന്ന ധനം റീറ്റെയ്ൽ & ബ്രാൻഡ് സമ്മിറ്റ് ആൻഡ് അവാർഡ് നെറ്റിൽ നിന്ന്: വീഡിയോ കാണാം.
Next Story
Videos