ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി ഈ കമ്പനി

ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി ദക്ഷിണ കൊറിയന്‍ ടെക് ഭീമനായ സാംസങ്. ഈ വര്‍ഷത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഉല്‍പ്പാദനത്തില്‍ 30 ദശലക്ഷം യൂണിറ്റ് കുറയ്ക്കാന്‍ സാംസങ് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. സാംസങ് അതിന്റെ ലോ-മിഡ്-എന്‍ഡ് ഫ്‌ളാഗ്ഷിപ്പ് മോഡലുകളില്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതായി സാംമൊബൈലാണ് റിപ്പോര്‍ട്ട് ചെയ്തത്.

നേരത്തെ, 2022ല്‍ സാംസങ് 310 ദശലക്ഷം യൂണിറ്റ് സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 280 ദശലക്ഷം യൂണിറ്റായി കുറയ്ക്കാനാണ് തീരുമാനം. 2017-ന് ശേഷം ഇതുവരെ തങ്ങളുടെ ഇന്ത്യയിലെ ഉല്‍പ്പാദന ലക്ഷ്യം കൈവരിക്കാന്‍ സാംസങ്ങിന് സാധിച്ചിട്ടില്ല.

അതേസമയം, മറ്റ് കമ്പനികളും സമാനമായ നടപടികള്‍ സ്വീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ആപ്പിള്‍ 2022-ലും സ്മാര്‍ട്ട്ഫോണ്‍ ഉല്‍പ്പാദനം വെട്ടിക്കുറച്ചേക്കും. ഐഫോണ്‍ എസ്ഇയുടെ ഉല്‍പ്പാദനം കമ്പനി 20 ശതമാനം വെട്ടിക്കുറയ്‌ച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it