വരുമാനം വാരിക്കൂട്ടി റെയില്‍വേ സ്റ്റേഷനുകള്‍, കേരളത്തില്‍ ഒന്നാമത് തിരുവനന്തപുരം
ആയിരം കോടി രൂപയിലധികം വരുമാനം നേടുന്ന റെയില്‍വേ സ്റ്റേഷനുകളുടെ ക്ലബില്‍ രാജ്യത്തെ ഏഴ് റെയില്‍വേ സ്റ്റേഷനുകള്‍ ഇടംപിടിച്ചു. ഡല്‍ഹിയാണ് പട്ടികയില്‍ ഒന്നാമത്. സതേണ്‍ റെയില്‍വേ ഡിവിഷനില്‍ നിന്ന് ചെന്നൈ മാത്രമാണ് ക്ലബില്‍ ഇടം പിടിച്ചത്. റെയില്‍വെയ്‌സിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ സ്റ്റേഷന്‍ അധിഷ്ഠിത യാത്രകളില്‍ നിന്നുള്ള വരുമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകള്‍.
കേരളത്തിന് മികച്ച പ്രകടനം
കേരളത്തില്‍ നിന്നുള്ള എട്ട് റെയില്‍വേ സ്റ്റേഷനുകള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനാണ് വരുമാനത്തില്‍ മുന്നില്‍. 281.12 കോടി രൂപ. യാത്രക്കാരുടെ എണ്ണത്തില്‍ 1.30 കോടിയുടെ വാര്‍ഷിക വളര്‍ച്ചയും നേടി. എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്റെ വരുമാനം 241.71 കോടി രൂപയാണ്. കോഴിക്കോട് (190.54 കോടി), തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ (164.79 കോടി) എന്നിവയാണ് തൊട്ടു പിന്നില്‍. കേരളത്തില്‍ നിന്നുള്ള എല്ലാ റെയില്‍വേ സ്റ്റേഷനുകളുടെയും കൂടിയുള്ള വരുമാനം 2,318.41 കോടി രൂപയാണ്.