Begin typing your search above and press return to search.
എന്‍.ടി.പി.സിക്ക് ഇന്ന് നല്ല ദിവസം: ഓഹരി വില 10 വര്‍ഷത്തെ ഏറ്റവും ഉയര്‍ച്ചയില്‍
ഊര്‍ജമേഖലയിലുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ (NTPC) ഓഹരി വില ഇന്ന് നാല് ശതമാനം കുതിച്ച് ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തി. 210.15 രൂപയിലാണ് ഓഹരി വ്യാപാരം നടത്തുന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം ഇന്ന് രണ്ട് ലക്ഷം കോടി കവിഞ്ഞു.
2008 ജനുവരിക്ക് ശേഷം ആദ്യമായാണ് എന്‍.ടി.പി.സിയുടെ വിപണി മൂല്യം ഈ നിലവാരത്തിലെത്തുന്നത്. 2.4 ലക്ഷം കോടിയാണ് ഇന്നത്തെ ഓഹരി വില അനുസരിച്ച് വിപണി മൂല്യം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഓഹരി 12 ശതമാനം കുതിച്ചു.
രാജ്യത്തെ ഏറ്റവും വലിയ ഊര്‍ജോത്പാദക കമ്പനിയായ എന്‍.ടി.പി.സിക്ക് 69,134 മെഗാവാട്ട് ഉത്പാദകശേഷിയുണ്ട്. 2032ഓടെ 130 ജിഗാവാട്ട് (1 ജിഗാ വാട്ട് 1,000 മെഗാവാട്ട്) ശേഷിയുള്ള കമ്പനിയായി മാറുകയാണ് ലക്ഷ്യം. ഇതില്‍ 60 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജമമായിരിക്കും.
ബര്‍ സൂപ്പര്‍ പവര്‍ സ്റ്റേഷനിലെ 660 മെഗാവാട്ട് ശേഷിയുള്ള രണ്ടാമത്തെ യൂണിറ്റ് ഓഗസ്റ്റ് ഒന്നു മുതല്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് എന്‍.ടി.പി.സി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Next Story
Videos