പുതിയ നീക്കങ്ങളുമായി ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റീസ്, കൊട്ടക് സെക്യൂരിറ്റീസുമായി കൈകോര്‍ത്തു
സംസ്ഥാനത്തെ മുന്‍നിര ഓഹരി ഇടപാട് സ്ഥാപനമായ ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റീസ് പുതിയ നീക്കങ്ങളുമായി രംഗത്ത്. രാജ്യത്തെ പ്രമുഖ സ്റ്റോക്ക് ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് സെക്യൂരിറ്റീസുമായി കൈകോര്‍ത്ത് ബിസിനസ് വിപുലീകരിക്കാനാണ് തൃശ്ശൂര്‍ ആസ്ഥാനമായുള്ള ഷെയര്‍വെല്‍ത്തിന്റെ പുതിയ നീക്കം. ബിസിനസ് സഖ്യത്തിലൂടെ യുവാക്കാളില്‍ നിക്ഷേപത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനും ഇരുകമ്പനികളും ലക്ഷ്യമിടുന്നുണ്ട്. പുതിയ സഖ്യത്തിന്റെ ഫലമായി കേരളം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള ഷെയര്‍വെല്‍ത്തിന്റെ 40,000-ലധികം നിക്ഷേപകര്‍ക്കും, ഇടപാടുകാര്‍ക്കും കൊട്ടകിന്റെ സേവനങ്ങള്‍ ലഭ്യമാവുന്നതിന് വഴിയൊരുങ്ങും.
'ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ 40,000-ലധികം നിക്ഷേപര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിനുള്ള അവസരം സഖ്യത്തിലൂടെ കൈവന്നതില്‍ ഞങ്ങള്‍ അത്യന്തം സന്തുഷ്ടരും ആവേശഭരിതരുമാണ്. സാധ്യമായ ഏറ്റവും മികച്ച സേവനം തടസങ്ങളൊന്നുമില്ലാതെ എല്ലാ ഇടപാടുകാര്‍ക്കും ലഭ്യമാക്കുന്നതാണ്. ഞങ്ങളുടെ ഗവേഷണപരമായ ഉള്‍ക്കാഴ്ചകളും, വിവിധങ്ങളായ ഫീച്ചറുകള്‍ അടങ്ങിയ ട്രേഡിംഗ് ആപ്പും ഓഹരി കമ്പോളത്തിലെ നിക്ഷേപകരുടെ യാത്രയെ കൂടുതല്‍ ശക്തിപ്പെടുത്താനും, ഇടപാടുകളുടെ വേഗത വര്‍ധിപ്പിക്കാനും ഉപകരിക്കും' കൊട്ടക് സെക്യൂരിറ്റീസിന്റെ മാനേജിംഗ് ഡയരക്ടറും, സിഇിഒയുമായ ജയ്ദീപ് ഹന്‍സ്രാജ് പറഞ്ഞു.
'കൊട്ടക് സെക്യൂരിറ്റീസുമായി ബിസിനസ് സഖ്യത്തില്‍ ഏര്‍പ്പെടാനായതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്. ബിഎഫ്എസ്‌ഐ മേഖലയില്‍ ഏറ്റവുമധികം വിശ്വാസ്യതയുള്ള കൊട്ടക് മഹത്തായ ഒരു സ്ഥാപനമാണ്. നിക്ഷേപകര്‍ക്കും ഇടപാടുകാര്‍ക്കും ഊര്‍ജ്ജസ്വലമായ സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ വൈവിധ്യങ്ങളായ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിന് കൊട്ടക്കുമായുളള സഖ്യം സഹായിക്കും. ഷെയര്‍വെല്‍ത്തിന്റെ ഇന്ത്യയിലും, വിദേശത്തുമുള്ള ഇടപാടുകാരുടെ സമ്പത്ത് സമ്പാദനത്തിനായി ഏറ്റവും മികച്ച നിലയില്‍ സേവനം കാഴ്ചവെക്കാനും, ഇരുസ്ഥാപനങ്ങളിലും ഉള്‍പ്പെട്ട എല്ലാവര്‍ക്കും വിജയകരമായ നിലയില്‍ പ്രവര്‍ത്തിക്കാനും ഈ സഖ്യം ഉപകരിക്കും', ഷെയര്‍വെല്‍ത്തിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാമകൃഷ്ണന്‍ ടിബി പറഞ്ഞു.
പുതിയ ബിസിനസ് സഖ്യത്തിലൂടെ കേരളത്തിന് പുറമെ ദക്ഷിണേന്ത്യയിലും മിഡ്ല്‍ ഈസ്റ്റിലൂം പ്രവര്‍ത്തനം ശക്തമാക്കാനാണ് ഇരുകമ്പനികളുടെയും ലക്ഷ്യം. ഇതിന്റെ ഭാഗമായി ബോധവല്‍ക്കരമ പരിപാടികളും സംഘടിപ്പിക്കും. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഓഹരി വിപണിയില്‍നിന്ന് ഏതെ നഷ്ടം നേരിടേണ്ടിവന്നത് യുവനിക്ഷേപകര്‍ക്കായിരുന്നു. ഓഹരിവിപണിയെ കുറിച്ചും നിക്ഷേപത്തെ കുറിച്ചുമുള്ള അഞ്ജതയാണ് ഇതിന് കാരണം. ഇതേതുടര്‍ന്നാണ് ഓഹരി വിപണിയെ കുറിച്ച് യുവാക്കള്‍ അടക്കമുള്ളവരില്‍ ബോധവല്‍ക്കരണം നടത്തി മുന്നോട്ടുപോകാന്‍ കൊട്ടക് സെക്യൂരിറ്റീസും ഷെയര്‍വെല്‍ത്തും സഖ്യത്തിലൂടെ ഒരുങ്ങുന്നത്.sha