

ബേപ്പൂര്‍, കൊച്ചി തുറമുഖങ്ങളും ദുബൈയിലെ മിന റാഷിദ് തുറമുഖവുമായി ബന്ധിപ്പിച്ച് യാത്രക്കപ്പല്‍ സര്‍വിസ് ആരംഭിക്കാന്‍ സന്നദ്ധത അറിയിച്ച് ഗള്‍ഫിലെയും ഗോവയിലെയും കപ്പല്‍ക്കമ്പനികള്‍.
മൂന്ന് തുറമുഖങ്ങളിലും പരിശോധനയും പഠനവും നടത്തിയതിനെ തുടര്‍ന്നാണ് പ്രമുഖ കപ്പല്‍ സര്‍വിസ് കമ്പനികള്‍ താല്‍പര്യം അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വൈകുകയാണ്.
വിമാനയാത്രാ നിരക്ക് വലയ്ക്കുന്നു
സീസണ്‍ കാലത്ത് അടിക്കടി വര്‍ധിപ്പിക്കുന്ന വിമാന ടിക്കറ്റ് നിരക്ക് യാത്രക്കാരെ വലയ്ക്കുന്ന സാഹചര്യത്തില്‍ യാത്രാ കപ്പല്‍ സര്‍വിസിന് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കപ്പല്‍ സര്‍വിസിന് മുന്നോടിയായി ദുബൈയിലെയും ഗോവയിലെയും പ്രമുഖ കപ്പല്‍ കമ്പനികള്‍ പ്രാഥമിക പഠനം നടത്തി അനുമതിക്കായി കേരള സര്‍ക്കാറിനെയും ബന്ധപ്പെട്ടവരെയും സമീപിച്ചിരുന്നു.
ബേപ്പൂരിലും കൊച്ചിയിലും എമിഗ്രേഷന്‍ സെന്ററും പാസഞ്ചര്‍ ടെര്‍മിനലും ഉള്ളതിനാല്‍ പദ്ധതി എളുപ്പത്തില്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ദുബൈയിലെ മിന റാഷിദ് തുറമുഖവും എല്ലാ സംവിധാനങ്ങളുമായി സജ്ജമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine