

എഡൽഗീവ് ഹുറുൺ ഇന്ത്യ ഫിലാന്ത്രോപി ലിസ്റ്റ് 2026 ല് (EdelGive Hurun India Philanthropy List 2026) എച്ച്.സി.എല്ലിന്റെ (HCL) ശിവ് നാടാറും കുടുംബവും ഇന്ത്യയിലെ ഏറ്റവും മികച്ച ജീവകാരുണ്യ പ്രവർത്തകന് (Philanthropist) എന്ന നേട്ടം നിലനിർത്തി. വിവിധ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങൾക്കായി ഇവർ 2,593 കോടി രൂപയാണ് സംഭാവന നൽകിയത്. ആകെ 219 പേര് ഉൾപ്പെട്ട ഈ പട്ടികയിൽ 2026 സാമ്പത്തിക വർഷത്തിൽ മൊത്തം 11,554 കോടി രൂപയുടെ സംഭാവനകളാണ് ലഭിച്ചത്, മുൻവർഷത്തെ 10,380 കോടി രൂപയേക്കാൾ 11 ശതമാനം വർദ്ധനവാണിത്.
ഗൗതം അദാനിയും കുടുംബവും: സംഭാവന തുകയിൽ 127 ശതമാനത്തിന്റെ വൻ കുതിച്ചുചാട്ടത്തോടെ 877 കോടി രൂപ നൽകി രണ്ടാം സ്ഥാനത്തെത്തി.
ബജാജ് കുടുംബം: 42 ശതമാനം വർദ്ധനവോടെ 632 കോടി രൂപ സംഭാവന നൽകി മൂന്നാം സ്ഥാനം നിലനിർത്തി.
മുകേഷ് അംബാനിയും കുടുംബവും: സംഭാവന തുകയിൽ 1 ശതമാനം കുറവുണ്ടായതോടെ (620 കോടി രൂപ) പട്ടികയിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഇൻഫോസിസ് കുടുംബം: നന്ദൻ നിലേകനി, രോഹിണി നിലേകനി, എൽ.ആർ. നാരായണ മൂർത്തി തുടങ്ങിയവരടങ്ങുന്ന ഇൻഫോസിസ് കുടുംബം ആകെ 920 കോടി രൂപ സംഭാവന നൽകി.
കൂടാതെ സൈറസ് പൂനാവാലയും അദാർ പൂനാവാലയും 336 കോടി രൂപയും (94% വർദ്ധനവ്), സുധീർ മേത്തയും സമീർ മേത്തയും 334 കോടി രൂപയും നൽകി. പട്ടികയിലെ 19 വ്യക്തികൾ 100 കോടി രൂപയിൽ കൂടുതലും 32 പേർ 50 കോടി രൂപയിൽ കൂടുതലും സംഭാവന നൽകിയിട്ടുണ്ട്.
സാമൂഹിക മേഖലകളിൽ വിദ്യാഭ്യാസ രംഗത്താണ് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത്- ആകെ സംഭാവനയുടെ 36 ശതമാനമായ 4,188 കോടി രൂപ വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിച്ചു. ആരോഗ്യ മേഖലയ്ക്കുള്ള സംഭാവനകൾ 82 ശതമാനം വർദ്ധിച്ച് 1,768 കോടി രൂപയായി. കല, സംസ്കാരം, പൈതൃകം എന്നിവയ്ക്കായി നീക്കിവെച്ച 1,377 കോടി രൂപയിൽ 1,220 കോടി രൂപയും ശിവ് നാടാറും കുടുംബവുമാണ് നൽകിയത്.
Read DhanamOnline in English
Subscribe to Dhanam Magazine