എൽ ഐ സിയുടെ താല്‍ക്കാലിക ചെയര്‍മാനായി സിദ്ധാര്‍ത്ഥ മോഹന്തി

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍.ഐ.സി) ചെയര്‍മാന്‍ സ്ഥാനത്തേക്ക് നാളെ മുതല്‍ സിദ്ധാര്‍ത്ഥ മോഹന്തിയെത്തും. നിലവില്‍ എല്‍ഐസിയുടെ മാനേജിംഗ് ഡയറക്ടര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നീ പദവികളാണ് അദ്ദേഹം വഹിക്കുന്നത്.

മാര്‍ച്ച് 14 മുതല്‍ മൂന്ന് മാസ കാലാവധിയിലേക്ക് താല്‍ക്കാലികമായാണ് മോഹന്തി ചെയര്‍മാന്റെ ചുമതലയേല്‍ക്കുന്നത്. നിലവിലെ ചെയര്‍മാനായ എം ആര്‍ കുമാറിന്റെ കാലാവധി ഇന്ന് മാര്‍ച്ച് 13ന്) അവസാനിക്കുന്നതിനാലാണ് നടപടി.

മോഹന്തിയുടെ സ്വന്തം ചുമതലകള്‍ക്കു പുറമെയുള്ള ഇടക്കാല നിയമനമാണിത്. 2015 ലെ സെബി(LODR) റെഗുലേഷന്‍, 30-ാം വകുപ്പ് പ്രകാരമാണ് ഇത്.

2021 ഫെബ്രുവരി ഒന്ന് മുതല്‍ക്കാണ് സിദ്ധാര്‍ഥ മോഹന്തി എല്‍ഐസിയുടെ മാനേജിംഗ് ഡയറക്ടര്‍, എല്‍.ഐ.സി ഹൗസിംഗ് ഫിനാന്‍സ് എം.ഡി, സിഇഒ എന്നീ ചുമതലകള്‍ വഹിക്കുന്നു. ചെയര്‍മാനായി മറ്റൊരാള്‍ ചുമതലയേല്‍ക്കുന്നത് വരെ ഇനി മുതല്‍ ചെയര്‍മാന്റെ അധികാര പദവി ഇദ്ദേഹത്തിനായിരിക്കും.


Related Articles
Next Story
Videos
Share it