
വെറും ഒന്നര മാസത്തിനിടയില്‍ റിലയന്‍സ് ജിയോയുമായുള്ള തങ്ങളുടെ രണ്ടാമത്തെ വലിയ നിക്ഷേപത്തിനൊരുങ്ങി അമേരിക്കന്‍ ഇക്വിറ്റി ഭീമന്‍ സില്‍വര്‍ ലെയ്ക്ക്. മെയ് നാലിന് ജിയോ പ്ലാറ്റ്ഫോമുകളുടെ ഒരു ശതമാനം ഓഹരി 750 മില്യണ്‍ ഡോളറിന് (5,655.75 കോടി രൂപ) സില്‍വര്‍ ലെയ്ക്ക് വാങ്ങിയിരുന്നു. ഇത്തവണ 4,546.80 കോടി രൂപയാണ് ഈ അമേരിക്കന്‍ കമ്പനി നിക്ഷേപിക്കുന്നതെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ആണ് അറിയിപ്പ് പുറത്തുവിട്ടത്. ഇതോടെ സില്‍വര്‍ ലേക്കിന്റെ ജിയോയിലുള്ള മൊത്തം ഓഹരി 2.08 ശതമാനമാകും. ഒപ്പം ജിയോയിലുള്ള സില്‍വര്‍ ലേക്കിന്റ നിക്ഷേപം 10,202.55 കോടി രൂപയാകും.
യുഎഇയിലുളള മുബാദല ഇന്‍വെസ്റ്റ്‌മെന്റിന്റെ വന്‍ നിക്ഷേപ വാര്‍ത്ത ഇന്നലെ പുറത്തുവന്നതിനു പിന്നാലെയാണ് സില്‍വര്‍ ലെയ്ക്കിന്റെ രണ്ടാം നിക്ഷേപം സംബന്ധിച്ച വിവരവും റിലയന്‍സ് പുറത്തു വിട്ടിട്ടുള്ളത്. അബുദാബി ആസ്ഥാനമായ മുബാദല 9,093.60 കോടി രൂപ നിക്ഷേപിച്ച് 1.85 ശതമാനം ഓഹരികള്‍ ആണ് ജിയോയില്‍ സ്വന്തമാക്കിയത്.
ഇവര്‍ക്കു പുറമെ കഴിഞ്ഞ മാസം ഫെയ്‌സ്ബുക്ക്,വിസ്ത ഇക്വിറ്റി, കെകെആര്‍, ജനറല്‍ അറ്റ്‌ലാന്റിക് എന്നീ കമ്പനികളും റിലയന്‍സ് ജിയോയില്‍ നിക്ഷേപം നടത്തി. സില്‍വര്‍ ലെയ്ക്കിന്റെ രണ്ടാം നിക്ഷേപത്തെ കൂടി കണക്കിലെടുക്കുമ്പോള്‍ ജിയോയിലെ തുടര്‍ച്ചയായ ഏഴാമത്തെ നിക്ഷേപമാണിത്.
ഇതോടെ കഴിഞ്ഞ ആറ് ആഴ്ചയിക്കിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിജിറ്റല്‍ ബിസിനസ്സ് പ്ലാറ്റ്‌ഫോമായ ജിയോ 19.9 ശതമാനം ഓഹരികളിലൂടെ 92,202.15 കോടി രൂപയാണ് ആഗോള നിക്ഷേപകരില്‍ നിന്ന് സമാഹരിച്ചത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine