ചെറുകിട വ്യവസായം വീട്ടില്‍ തുടങ്ങാം; ഏകദിന ശില്‍പ്പശാല

ഏകദിന സംരംഭകത്വ ശില്പശാലയുടെ വിശദാംശങ്ങള്‍.
ചെറുകിട വ്യവസായം വീട്ടില്‍ തുടങ്ങാം; ഏകദിന ശില്‍പ്പശാല
Published on

ഗാര്‍ഹിക നാനോ സംരംഭമായും ചെറുകിട വ്യവസായമായും കേരളത്തില്‍ ആരംഭിക്കാന്‍ കഴിയുന്നതുമായ 50 സംരംഭങ്ങളെ പരിചയപ്പെടുത്തുന്ന ഏകദിന ശില്‍പശാല എറണാകുളം അഗ്രോ പാര്‍ക്കില്‍.

സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വിവിധ വകുപ്പുകള്‍ വഴി ലഭ്യമായ വായ്പാ പദ്ധതികള്‍, സബ്സിഡി സ്‌കീമുകള്‍, ലൈസന്‍സ് നടപടിക്രമങ്ങള്‍, വ്യവസായങ്ങളുടെ ആരംഭത്തിലും നടത്തിപ്പിലും അനുവര്‍ത്തിക്കേണ്ട നടപടിക്രമങ്ങള്‍ എന്നിവ സംബന്ധിച്ചും വിദഗ്ധര്‍ ശില്‍പശാലയില്‍ ക്ലാസ് നയിക്കും. ബിസിനസിലെ 16 സ്റ്റെപ്പുകള്‍ വിശദമാക്കും.

ഡോ. സുധീര്‍ബാബു, നമിത പി , ബൈജു നെടുംങ്കേരി എന്നിവര്‍ ക്ലാസുകള്‍ നയിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ശില്‍പശാല സംഘടിപ്പിച്ചിട്ടുള്ളത്.

2021 നവംബര്‍- 27 - ശനി

ഉദ്ഘാടനം- അഡ്വ: അനൂപ് ജേക്കബ് എംഎല്‍എ

സ്ഥലം: അഗ്രോപാര്‍ക്ക്, പിറവം, പേപ്പതി, എറണാകുളം

രജിസ്ട്രേഷന് : 0485-2999990,0485- 2242310, 9446713767

(Press Release)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com