

ആഗോള ബഹിരാകാശ ഗവേഷണ രംഗത്തെ വമ്പനായ, ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സ് (SpaceX) ഓഹരി വിപണിയിലേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുകയാണ്. ജൂണ്‍ 12-ന് 'SPCX' എന്ന ടിക്കര്‍ ചിഹ്നത്തില്‍ കമ്പനി വിപണിയില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചരിത്രത്തിലെ ഏറ്റവും വലിയ പൊതുഓഹരി വില്‍പ്പനകളിലൊന്നായി (IPO) മാറാന്‍ പോകുന്ന ഇതിലൂടെ ഏകദേശം 75 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതോടെ കമ്പനിയുടെ മൊത്തം വിപണി മൂല്യം ഏകദേശം 1.75 ട്രില്യണ്‍ ഡോളറിലെത്തും.
ആഗോളതലത്തില്‍ വലിയ തരംഗമുണ്ടാക്കുന്ന ഈ ഐപിഒയില്‍ ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് നേരിട്ട് പണം മുടക്കാന്‍ സാങ്കേതികവും നിയമപരവുമായ ചില പരിമിതികളുണ്ട്. എന്നാല്‍ വിഷമിക്കേണ്ട, ഇന്ത്യയിലിരുന്ന് കൊണ്ട് തന്നെ ഈ ആഗോള ബഹിരാകാശ ഭീമന്റെ വളര്‍ച്ചയില്‍ പങ്കാളികളാകാന്‍ നമുക്കൊരു വഴിയുണ്ട്, നാസ്ഡാക്-100 മ്യൂച്വല്‍ ഫണ്ടുകള്‍.
സാങ്കേതികവിദ്യയ്ക്ക് മുന്‍ഗണന നല്‍കുന്ന യുഎസ് സൂചികയായ നാസ്ഡാക്-100ല്‍ (Nasdaq-100) സ്പേസ്എക്സ് ഉള്‍പ്പെടാന്‍ വലിയ സാധ്യതയുണ്ട്. നിലവില്‍ ആപ്പിള്‍, മൈക്രോസോഫ്റ്റ്, എന്‍വിഡിയ, ആമസോണ്‍, ആല്‍ഫബെറ്റ്, മെറ്റാ തുടങ്ങിയ ആഗോള സാങ്കേതിക ഭീമന്മാരാണ് ഈ സൂചികയിലുള്ളത്. സ്പേസ്എക്സ് നാസ്ഡാക് സൂചികയുടെ ഭാഗമാകുന്നതോടെ, ഈ ഇന്‍ഡക്‌സ് ട്രാക്ക് ചെയ്യുന്ന മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് സ്പേസ്എക്സ് ഓഹരികള്‍ വാങ്ങേണ്ടി വരും. അതുകൊണ്ട് തന്നെ, നാസ്ഡാക് സൂചികയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിലൂടെ പരോക്ഷമായി നിക്ഷേപകര്‍ക്ക് സ്പേസ്എക്സിന്റെ ഭാഗമാകാം.
നിലവില്‍ ഇന്ത്യയില്‍ നാസ്ഡാക്-100 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്‌സ് (TRI) ട്രാക്ക് ചെയ്യുന്ന 6 പ്രമുഖ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളാണുള്ളത്. ഈ പദ്ധതികളില്‍ മൂന്നെണ്ണത്തിന് 1000 കോടി രൂപയിലധികം വരുന്ന പ്രതിദിന എ.യു.എം (AUM/Asset Under Management) മൂല്യമുണ്ട്.
മോത്തിലാല്‍ ഓസ്വാള്‍ നാസ്ഡാക് 100 ഫണ്ട് ഓഫ് ഫണ്ട് (Motilal Oswal Nasdaq 100 FoF): ഈ വിഭാഗത്തിലെ ഏറ്റവും പഴയ ഫണ്ടുകളിലൊന്നാണിത്. 12,814 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന ഈ ഫണ്ട്, ആരംഭിച്ചതു മുതല്‍ ഇതുവരെ 28.96 ശതമാനം വാര്‍ഷിക നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ളത്. സ്വാപ്നില്‍ പി. മായേക്കറാണ് ഈ ഫണ്ട് കൈകാര്യം ചെയ്യുന്നത്.
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ നാസ്ഡാക് 100 ഇന്‍ഡക്‌സ് ഫണ്ട് (ICICI Prudential NASDAQ 100 Index Fund): ഷര്‍മിള ഡീമെല്ലോ കൈകാര്യം ചെയ്യുന്ന ഈ ഫണ്ടിന്റെ ആസ്തി 3,254 കോടി രൂപയാണ്. തുടക്കം മുതല്‍ 20.71 ശതമാനം വാര്‍ഷിക റിട്ടേണ്‍ ഈ ഫണ്ട് നല്‍കിയിട്ടുണ്ട്.
നവി നാസ്ഡാക് 100 യുഎസ് സ്‌പെസിഫിക് ഇക്വിറ്റി പാസീവ് ഫണ്ട് ഓഫ് ഫണ്ട് (Navi Nasdaq100 FoF): അശുതോഷ് ഷിര്‍വായ്ക്കര്‍ ഫണ്ട് മാനേജരായ ഈ സ്‌കീമിന്റെ എയുഎം 1,179 കോടി രൂപയാണ്. 24.20 ശതമാനമാണ് ഇതിന്റെ വാര്‍ഷിക റിട്ടേണ്‍.
ഇന്‍വെസ്‌കോ ഇന്ത്യ - ഇന്‍വെസ്‌കോ ഋഝഝഝ നാസ്ഡാക്-100 ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് (Invesco India - Invesco EQQQ NASDAQ-100 ETF FOF): അഭിഷേക് ബഹിനിപതി കൈകാര്യം ചെയ്യുന്ന ഫണ്ടാണിത്. ആസ്തി 445 കോടി രൂപയും വാര്‍ഷിക റിട്ടേണ്‍ 26.27 ശതമാനവുമാണ്.
ആക്‌സിസ് നാസ്ഡാക് 100 യുഎസ് സ്‌പെസിഫിക് ഇക്വിറ്റി പാസീവ് ഫണ്ട് ഓഫ് ഫണ്ട് (Axis NASDAQ 100 US Specific Equity Passive FOF): കൃഷ്ണ എന്‍ കൈകാര്യം ചെയ്യുന്ന ഈ ഫണ്ടിന് 208 കോടി രൂപയുടെ ആസ്തിയുണ്ട്. ലോഞ്ചിന് ശേഷം 35.03 ശതമാനം റിട്ടേണ്‍ ഈ ഫണ്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
ആദിത്യ ബിര്‍ള സണ്‍ ലൈഫ് യു.എസ് ഇക്വിറ്റി പാസീവ് എഫ്.ഒ.എഫ് (Aditya Birla Sun Life US Equity Passive FOF): 2021 നവംബര്‍ ഒന്നിന് ആരംഭിച്ച ഈ ഫണ്ട് കൈകാര്യം ചെയ്യുന്നത് ധവള്‍ ജോഷിയാണ്. ഈ പദ്ധതിയുടെ ഡയറക്ട് പ്ലാന്‍, ആരംഭിച്ചതു മുതല്‍ ഇതുവരെ 20.89% വാര്‍ഷിക റിട്ടേണ്‍ നല്‍കിയിട്ടുണ്ട്.
നാസ്ഡാക്-100 സൂചിക കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 35.16 ശതമാനത്തിലധികം നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. നടപ്പ് കലണ്ടര്‍ വര്‍ഷത്തില്‍ മാത്രം സൂചിക 16 ശതമാനത്തിലധികം മുന്നേറി. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ റിട്ടേണ്‍ 26.60 ശതമാനവും അഞ്ച് വര്‍ഷത്തെ റിട്ടേണ്‍ 16.31 ശതമാനവുമാണ്.
എന്നാല്‍, ഇന്ത്യന്‍ നിക്ഷേപകര്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ആര്‍ബിഐ (ഞആക) നിശ്ചയിച്ചിട്ടുള്ള വിദേശ നിക്ഷേപ പരിധി (Overseas Investment Limits) മറികടന്നതിനെ തുടര്‍ന്ന് നിലവില്‍ ഈ അന്താരാഷ്ട്ര ഫണ്ടുകളില്‍ പലതിലും പുതിയ നിക്ഷേപങ്ങള്‍ക്ക് (Fresh Subscriptions) കടുത്ത നിയന്ത്രണങ്ങളുണ്ട്. നിക്ഷേപിക്കുന്നതിന് മുന്‍പ് ഫണ്ടുകളുടെ നിലവിലെ സബ്സ്‌ക്രിപ്ഷന്‍ പദവി പരിശോധിക്കുന്നത് നന്നായിരിക്കും.
Disclaimer : ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ അറിവിലേക്കായി മാത്രമുള്ളതാണ്; ഇത് നിിക്ഷേപ ഉപദേശമല്ല. സ്വന്തമായി നടത്തുന്ന ഗവേഷണങ്ങളുടെയോ അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു സാമ്പത്തിക ഉപദേശകന്റെ നിര്‍ദ്ദേശങ്ങളുടെയോ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം നിക്ഷേപ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത്. മുന്‍കാലങ്ങളിലെ മികച്ച പ്രകടനം ഭാവിയിലും അതേ ഫലം ലഭിക്കുമെന്നതിന്റെ സൂചനയല്ല
Even if direct investment isn't possible, Indian investors can tap into SpaceX's $75 billion IPO through select Nasdaq-100 mutual funds.
Read DhanamOnline in English
Subscribe to Dhanam Magazine