സ്‌പൈസ് ജെറ്റിന് വൻ തിരിച്ചടി; 124 കോടിയുടെ ജിഎസ്ടി നോട്ടീസ്, രജിസ്‌ട്രേഷൻ റദ്ദാക്കൽ ഭീഷണിയിൽ വിമാനക്കമ്പനി

റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വിമാനക്കമ്പനി നിരന്തരം ക്രമക്കേടുകൾ വരുത്തിയതായും വൈകിപ്പിച്ചതായും അധികൃതർ
SpiceJet
Image courtesy: SpiceJet, Canva
Published on

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റിന് (SpiceJet) ജിഎസ്ടി വകുപ്പ് 124.65 കോടി രൂപയുടെ ടാക്‌സ് ഡിമാൻഡ് നോട്ടീസ് അയച്ചു. തുടർച്ചയായ മാസങ്ങളിൽ ജിഎസ്ടി റിട്ടേണുകൾ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് നടപടി. റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വിമാനക്കമ്പനി നിരന്തരം ക്രമക്കേടുകൾ വരുത്തിയതായും വൈകിപ്പിച്ചതായും അധികൃതർ ചൂണ്ടിക്കാട്ടി.

കുടിശ്ശിക ഇങ്ങനെ

വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, വിവിധ മാസങ്ങളിലെ കുടിശ്ശിക ഇപ്രകാരമാണ്:

നവംബർ: 44.44 കോടി രൂപ

ഡിസംബർ: 43.79 കോടി രൂപ

ജനുവരി: 12.19 കോടി രൂപ

ഫെബ്രുവരി: 12.10 കോടി രൂപ

മാർച്ച്: 12.12 കോടി രൂപ

റിട്ടേണുകൾ ഫയൽ ചെയ്യുന്നതിലെ ആവർത്തിച്ചുള്ള വീഴ്ചയെത്തുടർന്ന് സ്‌പൈസ് ജെറ്റിന്റെ ജിഎസ്ടി രജിസ്‌ട്രേഷൻ റദ്ദാക്കാൻ നിർദ്ദേശിച്ചുകൊണ്ടുള്ള കാരണം കാണിക്കൽ നോട്ടീസും (Show-cause notice) വകുപ്പ് നൽകിയിട്ടുണ്ട്.

കമ്പനി ഇതുവരെ നിയമപരമായ നിബന്ധനകൾ പാലിക്കുകയോ കുടിശ്ശിക തീർക്കുകയോ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിമാനക്കമ്പനി ഉടൻ തന്നെ റിട്ടേണുകൾ ഫയൽ ചെയ്യുകയും നിയമപരമായ ബാധ്യതകൾ നിറവേറ്റുകയും ചെയ്തില്ലെങ്കിൽ കർശനമായ തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com