899 രൂപയ്ക്ക് വിമാന ടിക്കറ്റ്; നാലുദിന ഓഫറുമായി സ്‌പൈസ് ജെറ്റ്

ആഭ്യന്തര യാത്രക്കാര്‍ക്ക് 899 രൂപ മുതലുള്ള ടിക്കറ്റ് ഓഫറുമായി സ്‌പൈസ് ജെറ്റ്. ജനുവരി 13 മുതല്‍ 17 വരെ നീളുന്ന നാല് ദിവസങ്ങളിലായി ആഭ്യന്തര യാത്രയ്ക്ക് ബുക്ക് ചെയ്യുന്നവര്‍ക്കാണ് 'ബെഫിക്കര്‍ വില്‍പ്പന' യിലൂടെ 899 രൂപ മുതലുള്ള വിമാന ടിക്കറ്റ് ലഭ്യമാകുക. 2021 ഏപ്രില്‍ 1 നും 2021 സെപ്റ്റംബര്‍ 30 നും ഇടയിലുള്ള കാളയളവിലുള്ള യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ക്കാണ് ഇത് സാധുതയുള്ളതെന്ന് എയര്‍ലൈന്‍ അവരുടെ വെബ്സൈറ്റില്‍ വ്യക്തമാക്കി.

നേരത്തെ ചെയ്ത ബുക്കിംഗുകള്‍ (21 ദിവസങ്ങള്‍ക്ക്് ശേഷമുള്ള യാത്രകള്‍) മാറ്റുന്നതിനും റദ്ദാക്കുന്നതിനുമുള്ള ചാര്‍ജ്ജും ഈ ഓഫര്‍ കാലയളവില്‍ ഈടാക്കുന്നതല്ല. കൂടാതെ എയര്‍ലൈന്‍ അടിസ്ഥാന വിലയ്ക്ക് തുല്ല്യമായ ഒരു സൗജന്യ വൗച്ചറും (പരമാവധി 1000 രൂപ വരെയുള്ളത്) ഓഫര്‍ കാലയളവില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഉപഭോക്താവിന് ലഭിക്കും.
'ബെഫിക്കര്‍ വില്‍പ്പനയിലൂടെ 899 രൂപയ്ക്ക് ആഭ്യന്തര ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ചാര്‍ജ് ഈടാക്കാതെ ടിക്കറ്റുകള്‍ മാറ്റാനും റദ്ദാക്കാനും സാധിക്കും. എന്തിനേറെ നിങ്ങളുടെ ടിക്കറ്റിന്റെ അടിസ്ഥാന വിലയുള്ള സൗജന്യ വൗച്ചറും ലഭിക്കുന്നു' സ്‌പൈസ് ജെറ്റ് ട്വീറ്റ് ചെയ്തു.
ഈ സൗജന്യ വൗച്ചറുകള്‍ക്ക് ഫെബ്രുവരി 28 വരെ സാധുതയുണ്ട്. 2021 ഏപ്രില്‍ 1 നും 2021 സെപ്റ്റംബര്‍ 30 നും ഇടയിലുള്ള യാത്രയ്ക്കായി കുറഞ്ഞത് 5500 രൂപയുടെ ആഭ്യന്തര ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ വൗച്ചര്‍ ഉപയോഗിക്കാവുന്നതാണ്. www.spicejet.com സൈറ്റ് വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മാത്രമേ ഇത് സാധുതയുള്ളൂവെന്നും എയര്‍ലൈന്‍ വ്യക്തമാക്കി.
'ഏറ്റവും പുതിയ സ്പൈസ് ജെറ്റ് ഓഫര്‍ എല്ലാ ചാനലുകളിലുമുള്ള ബുക്കിംഗിന് ബാധകമാണ്. വണ്‍-വേ നിരക്കിന് മാത്രമേ കിഴിവ് ബാധകമാകൂ. ഈ ഓഫര്‍ മറ്റ് ഓഫറുകളുമായി സംയോജിപ്പിക്കാന്‍ കഴിയില്ല, ഗ്രൂപ്പ് ബുക്കിംഗിനും ഇത് ബാധകമല്ല, ''സ്പൈസ് ജെറ്റ് പറഞ്ഞു.


Related Articles
Next Story
Videos
Share it