Begin typing your search above and press return to search.
സ്റ്റാര്‍ബക്‌സിനെ നയിക്കാന്‍ ആദ്യമായൊരു ഇന്ത്യന്‍!
ആഗോള കോഫി ശൃംഖലയായ സ്റ്റാര്‍ബക്‌സിന്റെ (Starbucks) തലപ്പത്തേക്ക് ലക്ഷ്മണ്‍ നരസിംഹനെത്തുന്നു. ഇന്ത്യന്‍ വംശജനായ ലക്ഷ്മണ്‍ നരസിംഹനെ (Laxman Narasimhan) അടുത്ത സിഇഒ ആയി കമ്പനി നിയമിച്ചു. നിലവില്‍ ഹെല്‍ത്ത് ആന്‍ഡ് ഹൈജീന്‍ കമ്പനിയായ റെക്കിറ്റിന്റെ തലവനായ നരസിംഹന്‍ ഒക്ടോബറില്‍ സ്റ്റാര്‍ബക്സിലെ സിഇഒ സ്ഥാനമേറ്റെടുക്കും. നിലവില്‍ ഏപ്രിലില്‍ ചുമതലയേറ്റ ഹോവാര്‍ഡ് ഷള്‍ട്ട്സാണ് സ്റ്റാര്‍ബക്‌സിന്റെ സിഇഒ.
ഇതോടെ മൈക്രോസോഫ്റ്റിന്റെ (Microsoft) സത്യ നാദെല്ല (Satya Nadella), ആല്‍ഫബെറ്റിലെ സുന്ദര്‍ പിച്ചൈ (Sundar Pichai), അഡോബിലെ ശന്തനു നാരായണ്‍, ഡിലോയിറ്റിലെ പുനിത് റെന്‍ജെന്‍, ഫെഡെക്സിന്റെ രാജ് സുബ്രഹ്‌മണ്യം തുടങ്ങിയ പ്രമുഖ യുഎസ് കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ ഇന്ത്യന്‍ വംശജരായ സിഇഒമാരുടെ കൂട്ടത്തില്‍ നരസിംഹനും സ്ഥാനം നേടും. ലക്ഷ്മണ്‍ നരസിംഹന്‍ പൂനെ യൂണിവേഴ്‌സിറ്റിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ജര്‍മനിയെ യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയിലെ ലോഡര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയിലെ വാര്‍ട്ടണ്‍ സ്‌കൂളില്‍ നിന്ന് ധനകാര്യത്തില്‍ എംബിഎയും നേടിയിട്ടുണ്ട്.
നേരത്തെ, അഞ്ച് വര്‍ഷത്തെ കാലയളവിന് ശേഷം വിരമിച്ച കെവിന്‍ ജോണ്‍സണിന് ശേഷമാണ് ഇടക്കാല സിഇഒ ആയി ഹോവാര്‍ഡ് ഷള്‍ട്ട്സിനെ (Howard Schultz) നിയമിച്ചത്. ലക്ഷ്മണ്‍ നരസിംഹന്‍ സ്ഥാനമേറ്റെടുത്താല്‍ ഷുള്‍ട്‌സ് സ്റ്റാര്‍ബക്‌സ് ബോര്‍ഡില്‍ അംഗമായി തുടരും. അദ്ദേഹം നരസിംഹന്റെ ഉപദേശകനായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നും കമ്പനി അറിയിച്ചു.
നരസിംഹന്‍ മുമ്പ് പെപ്സികോയില്‍ ഗ്ലോബല്‍ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ഉള്‍പ്പെടെ, മക്കിന്‍സി ആന്‍ഡ് കമ്പനിയുടെ സീനിയര്‍ പാര്‍ട്ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel
Next Story
Videos