ഉയർന്ന ശമ്പള വാഗ്ദാനവുമായി സ്റ്റാർട്ടപ്പുകൾ

എൻജിനീയർമാർ, ഡാറ്റ അനലിസ്റ്റുകൾ, ഡെവലപ്പർമാർ, പ്രോഡക്റ്റ് മാനേജർമാർ തുടങ്ങിയവരുടെ ശമ്പളത്തിൽ 50 ശതമാനത്തോളം വർദ്ധന
ഉയർന്ന ശമ്പള വാഗ്ദാനവുമായി സ്റ്റാർട്ടപ്പുകൾ
Published on

കോവിഡ് മഹാമാരിയെ തുടർന്ന് വ്യാവസായിക മേഖലയിൽ ഡിജിറ്റൽ പ്രാധിനിധ്യം കൂടിയതോടെ സാങ്കേതിക വിദഗ്ധർക്ക് ഉയർന്ന ശമ്പള വാഗ്ദാനവുമായി സ്റ്റാർട്ടപ്പുകൾ. നിലവിൽ കമ്പനികൾ തൊഴിൽ മേഖലയിലെ സാങ്കേതിക സാധ്യതകളെ പ്രയോജനപ്പെടുത്താൻ തുടങ്ങിയതോടെ തൊഴിൽപരമായി കഴിവുള്ളവർക്ക് മികച്ച വാഗ്ദാനങ്ങളോടെ സ്റ്റാർട്ടപ്പുകൾ നിയമനം നൽകുന്നതായി എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 3 മുതൽ 7 വർഷം വരെ പരിചയസമ്പന്നരായ എൻജിനീയർമാർ, ഡാറ്റ അനലിസ്റ്റുകൾ, ഡെവലപ്പർമാർ, പ്രോഡക്റ്റ് മാനേജർമാർ എന്നിവർക്ക് നിലവിലെ ശമ്പള നിരക്കിനേക്കാൾ 50% വരെ ഉയർന്ന വേതനമാണ് സ്റ്റാർട്ടപ്പുകൾ വാഗ്ദാനം ചെയ്യുന്നതെന്ന് കമ്പനി ഉടമകളും തൊഴിൽദാതാക്കളും വ്യക്തമാക്കുന്നു.

തൊഴിൽ രംഗത്തുണ്ടായ ഉണർവ് 2014-2015 കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്നതായി ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. കോവിഡാനന്തര വ്യവസായിക മേഖലയിൽ പുതിയ സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപകരെ കിട്ടിയതോടുകൂടിയാണ് കമ്പനികൾ പുതിയ നീക്കത്തിന് തയ്യാറെടുക്കുന്നത്. ബാംഗ്ലൂർ,ഹൈദരാബാദ് എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനികളാണ് തൊഴിൽദാതാക്കളിൽ മുൻപന്തിയിലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു

കോവിഡ് 19 ൻ്റെ തുടക്കത്തിൽ നിരവധി കമ്പനികൾ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിരുന്നു. തുടർന്ന് സമ്പദ് വ്യവസ്ഥ വളർച്ച കൈവരിക്കുകയും പ്രവർത്തനങ്ങൾ പൂർണമായും സാങ്കേതികവിദ്യയിൽ അധിഷ്ഠിതമാവുകയും ചെയ്തതോടെ വലിയ നിക്ഷേപങ്ങൾ സ്റ്റാർട്ടപ്പുകളിലേക്കൊഴുകിയെത്തി. സാമ്പത്തിക മേഖലയിലും വിദ്യാഭ്യാസ മേഖലയിലും സോഫ്റ്റ്‌വെയർ സേവനങ്ങൾ വർദ്ധിച്ചതോടുകൂടി ചെറുകിട,ഇടത്തരം വ്യവസായങ്ങൾ വരെ ഡിജിറ്റലായി മാറി. ഇത് ഇടത്തരം കമ്പനികൾ സാങ്കേതിക വിദഗ്ധരെ വലിയ ശമ്പളത്തിൽ നിയമിക്കാൻ കാരണമായെന്ന് വ്യാവസായിക മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.കഴിഞ്ഞവർഷം മാർച്ച് മാസത്തിൽ 70 ജീവനക്കാർ മാത്രമുണ്ടായിരുന്ന ബാങ്കിംഗ് പെയ്മെൻറ് സ്ഥാപനമായ യാപ് ൽ ഇപ്പോൾ 200 ലധികം ജീവനക്കാരുണ്ടെന്ന് കമ്പനിയുടെ സഹ സ്ഥാപകനായ ആർ മധുസൂദനൻ വ്യക്തമാക്കുന്നു. വിദഗ്ധധരായ തൊഴിലാളികളെ നിലനിർത്താനായി 70 മുതൽ 80 ശതമാനം വരെ ശമ്പളം വർധിപ്പിക്കാൻ കമ്പനി തയ്യാറാണെന്നും മധുസൂദനൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ 8 മാസത്തിനിടയിൽ വ്യവസായ മേഖലകളിലെ നിക്ഷേപങ്ങളിൽ ഓരോ ഘട്ടത്തിലും ഗണ്യമായ വർധനവുണ്ടായിരുന്നു. സ്റ്റാർട്ടപ്പുകൾ പ്രതീക്ഷിച്ചതിൽ കൂടുതൽ മൂലധനം സമാഹരിക്കാൻ കഴിഞ്ഞതായി എക്കണോമിക് ടൈംസ് മാർച്ച് മാസം റിപ്പോർട്ട് ചെയ്തിരുന്നു. പൊതുവേ എൻജിനീയറിങ്,ഐടി മേഖലയിലെ ഉദ്യോഗാർത്ഥികൾ 15 മുതൽ 20 ശതമാനം വരെ ശമ്പളവർധനവ് ആവശ്യപ്പെട്ടിരുന്നു. പക്ഷേ നിലവിൽ ഏകദേശം 30 മുതൽ 40 ശതമാനം വരെയായി ശമ്പളം ഉയർന്നതായി തൊഴിൽദാതാക്കൾ അഭിപ്രായപ്പെടുന്നു.

തൊഴിലവസരങ്ങൾ നിരസിക്കുന്നതിൻ്റെ നിരക്ക് 25 മുതൽ 30 ശതമാനത്തിൽ നിന്ന് 50 ശതമാനം വരെ ഉയർന്നതായി കരിയർ നെറ്റ് & ലോങ്ങ് ഹൗസ് കൺസൾട്ടിംഗ് കമ്പനിയുടെ സിഇഒ അൻഷുമാൻ ദാസ് പറഞ്ഞു. ഫ്ലിപ്കാർട്ട്, ഗോൾഡ് മാൻ സാച്സ്, ടാറ്റ തുടങ്ങിയ കമ്പനികൾ കരിയർനെറ്റ്ൻ്റെ ഉപഭോക്താക്കളാണ്. ഡിജിറ്റൽ രീതി അവലംബിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളിലേക്ക് മാറാൻ നിർബന്ധിതരായ ഓഫ്‌ലൈൻ വ്യവസായങ്ങളിൽ നിന്നും, ബഹുരാഷ്ട്ര കമ്പനികളിൽ നിന്നും സ്റ്റാർട്ടപ്പുകൾ കടുത്ത മത്സരമാണ് നേരിടുന്നത്. ഇതും ശമ്പള പരിഷ്കരണത്തിന് ആക്കംകൂട്ടി.

ReplyReply AllForwardEdit as new

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com