

രാജ്യത്തെ പ്രധാന വ്യവസായ ഹബ്ബാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള സംസ്ഥാന വ്യവസായ നയത്തിനു മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
നിക്ഷേപവര്‍ഷം
നിലവിലുള്ള വ്യവസായ നിയമങ്ങളില്‍ 35 എണ്ണത്തില്‍ മാറ്റം വരുത്തിയും തൊഴില്‍ നിയമം പൂര്‍ണമായും പരിഷ്‌ക്കരിച്ചുമാണ് വ്യവസായ നയം നടപ്പാക്കുന്നത്. കാലത്തിനനുസൃതമായ ആധുനിക വ്യവസായങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യവസായ നയമാണു നടപ്പാക്കുകയെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷം നിക്ഷേപവര്‍ഷമാക്കും.
സര്‍ക്കാരും വഹിക്കും
പുതിയ സംരംഭങ്ങളിലെ തൊഴില്‍ അവസരമുണ്ടാക്കിയാല്‍ അവരുടെ വേതനത്തിന്റെ പങ്ക് സര്‍ക്കാരും വഹിക്കും. നിര്‍മിത ബുദ്ധിയുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ഡാറ്റ മൈനിംഗ് ആന്‍ഡ് അനാലിസിസ് തുടങ്ങിയ സംരംഭങ്ങള്‍ ചെലവാക്കുന്ന തുകയുടെ 20 ശതമാനം തിരികെ നല്‍കുന്നതിനുള്ള പദ്ധതി, എംഎസ്എംഇ വ്യവസായങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് വൈദ്യുതി നികുതി ഇളവ് നല്‍കുന്ന പദ്ധതി, സ്ത്രീകള്‍/പട്ടികജാതി/പട്ടികവര്‍ഗ സംരംഭകര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷന്‍ ചാര്‍ജിലും ഇളവ് തുടങ്ങി നിരവധി പദ്ധതികള്‍ വ്യവസായനയത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഇവി പാര്‍ക്കും 3ഡി പ്രിന്റിംഗും
ഇലക്ട്രോണിക്സ് വാഹന രംഗത്തെ വിപ്ലവകരമായ മുന്നേറ്റം ഉപയോഗപ്പെടുത്തുന്നതിനായി അഡ്വാന്‍സ്ഡ് ബാറ്ററി നിര്‍മ്മാണ ഇവി പാര്‍ക്ക് സ്ഥാപിക്കും. 3ഡി പ്രിന്റിംഗ് രംഗത്ത് കേരളത്തിന്റെ സ്ഥാനമുറപ്പിക്കുന്നതിനായി ലോകോത്തര ബയോപ്രിന്റിംഗ് ലാബ് ആരംഭിക്കുമെന്നും ഇതിനൊപ്പം 3ഡി പ്രിന്റിംഗ് കോഴ്സുകളും രൂപകല്‍പന ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine