കയറ്റുമതി ഡ്യൂട്ടി വർധനവ് , ഉരുക്ക് കയറ്റുമതി 40 ശതമാനം ഇടിയും

2021-22 ൽ ഉരുക്ക് കയറ്റുമതി റെക്കോർഡ് 18.3 ദശലക്ഷം ടണ്ണായിരുന്നു

കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ 15 % കയറ്റുമതി ഡ്യുട്ടി ഉരുക്കിൻറ്റെ കയറ്റുമതി 35-45 ശതമാനം കുറയാൻ കാരണമാകും. 2021-22 ൽ റെക്കോർഡ് 18.3 ദശലക്ഷം ടണ്ണാണ് കയറ്റുമതി ചെയ്തത്.

ഉരുക്ക് നിർമാതാക്കൾക്ക് കയറ്റുമതിയിലൂടെ മെച്ചപ്പെട്ട ആദായം ഉണ്ടായ സാഹചര്യത്തിൽ ആഭ്യന്തര ഡിമാൻറ്റ് 11 % വർധിച്ചു. ഇത് ആഭ്യന്തര വില കുത്തനെ ഉയരാൻ കാരണമായി. ഓട്ടോമൊബൈൽ, കൺസ്യൂമർ ഉപകരണങ്ങൾ, കൺസ്യൂമേർ ഡ്യൂറബിൾസ് എന്നി മേഖലയിലെ നിർമാതാക്കൾക്ക് കനത്ത പ്രഹരമായി. തുടർന്ന് അവർക്ക് ഉൽപ്പന്ന വിലകൾ പല ആവർത്തി വര്ധിപിക്കേണ്ടി വന്നു.
റഷ്യ യു ക്രയ്ൻ യുദ്ധം ആരംഭിച്ചതോടെ റഷ്യയിൽ നിന്നുള്ള ഉരുക്ക് കയറ്റുമതിയെ ബാധിച്ചു. റഷ്യ ഉരുക്ക്, കോക്കിങ്‌ കൽക്കരി (coking coal) പിഗ് ഇരുമ്പ് (pig iron) എന്നിവയുടെ ലോകത്തെ ഏറ്റവും വലിയ കയറ്റുമതിക്കാരാണ്.
കയറ്റുമതി നികുതി വർധിപ്പിച്ചത് ആഭ്യന്തര വിപണിയിൽ ഉരുക്കിൻറ്റെ ലഭ്യത വർധിപ്പിക്കും. എങ്കിലും കയറ്റുമതി നിയന്ത്രണങ്ങൾ മറികടക്കാൻ അലോയ് സ്റ്റീലും, ബില്ലെറ്റുകളും കയറ്റുമതി ചെയ്യാൻ സാധ്യത ഉണ്ട് .
ഇരുമ്പ് ഐരിറ്റെ (iron ore) കയറ്റുമതി ഡ്യുട്ടി 50 ശതമാനമായി ഉയർത്തി, ഇരുമ്പ് ഉരുളകൾക്ക് 45 ശതമാനമാക്കി. കഴിഞ്ഞ വർഷം ഈ രണ്ട് ഉൽപ്പന്നങ്ങളുടെ കയറ്റുമതി 26 ദശലക്ഷം ടണ്ണായിരുന്നത് ഈ സാമ്പത്തിക വർഷം 8 -10 ടണ്ണായി കുറയും.
ഉരുക്കിൻറ്റെ വില ഏപ്രിൽ മാസത്തിൽ ടണ്ണിന് 77000 രൂപ യായിരുന്നത് മെയ് മാസത്തിൽ 5000 രൂപ വരെ കുറഞ്ഞിട്ടുണ്ട് തുടർന്ന് 14,000 -15,000 രൂപയുടെ വില കുറവുണ്ടായി. ഈ സാമ്പത്തിക വർഷം അവസാനത്തോടെ ഉരുക്കിൻറ്റെ വില 60,000 രൂപ യായി കുറയും. കേന്ദ്ര സർക്കാർ നടപ്പാക്കിയ ഉരുക്ക് കയറ്റുമതി നികുതി വർധനവ് ആഭ്യന്തര ലഭ്യത കൂട്ടുകയും അന്താരാഷ്ട്ര വിലകൾക്ക് അനുസരിച്ച് ആഭ്യന്തര വില സന്തുലിതമാക്കാനും കഴിഞ്ഞു.
ഉരുക്ക് ഉൽപ്പാദിപ്പിക്കുന്ന വലിയ കമ്പനികളുടെ മാർജിൻ കുറയാൻ സാധ്യത ഉണ്ട്. കാരണം അവരുടെ ആദായം ചെറിയ ഇടത്തരം കമ്പനികളെ അപേക്ഷിച്ച് കൂടുതലും കയറ്റുമതിയിൽ നിന്നായിരുന്നു എന്ന് ക്രിസിൽ റേറ്റിംഗ്‌സ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.


Related Articles
Next Story
Videos
Share it