Begin typing your search above and press return to search.
നിലതൊടാതെ പാഞ്ഞ് ഭക്ഷ്യഎണ്ണ ഓഹരി, ആറ് മാസത്തിനിടെ 2,362 ശതമാനം നേട്ടം
ഓഹരി വിപണിയില്‍ കുതിച്ചുമുന്നേറി ഭക്ഷ്യഎണ്ണ കമ്പനിയായ അംബര്‍ പ്രോട്ടീന്‍ ഇന്‍ഡസ്ട്രീസ് (Ambar Protein Industries) ഓഹരികള്‍. കഴിഞ്ഞ ഏതാനും മാസങ്ങളായി അപ്പര്‍സര്‍ക്യൂട്ടില്‍ തുടരുന്ന ഈ ഓഹരി ആറ് മാസത്തിനിടെ 2,362 ശതമാനത്തിന്റെ നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. അതായത്, ആറ് മാസം മുമ്പ് 29.65 രൂപയായിരുന്നു ഒരു ഓഹരിയുടെ വിലയെങ്കില്‍ ഇന്ന് അത് 730.00 രൂപയിലാണ് എത്തി നില്‍ക്കുന്നത്.
ആറ് മാസത്തിനിടെ ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 0.87 ശതമാനം ഉയര്‍ന്നപ്പോഴാണ് ഈ കമ്പനി മിന്നുംനേട്ടം സമ്മാനിച്ചത്. ഒരു മാസത്തിനിടെ 178.25 ശതമാനത്തിന്റെ നേട്ടവും ഈ ഓഹരി കണ്ടു.
ഭക്ഷ്യ/ഭക്ഷ്യേതര എണ്ണകളുടെ ഓയില്‍ കേക്കുകളും 'ഡി' ഓയില്‍ കേക്കുകളും നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെ 1992 ഡിസംബര്‍ 31 നാണ് അംബര്‍ പ്രോട്ടീന്‍ ഇന്‍ഡസ്ട്രീസ് സ്ഥാപിതമായത്. നിലവില്‍ കമ്പനി പരുത്തി വിത്ത് എണ്ണ ശുദ്ധീകരിക്കുകയും വ്യാപാരം നടത്തുകയുമാണ് ചെയ്യുന്നത്. കൂടാതെ നിലക്കടല എണ്ണ, ശുദ്ധീകരിച്ച സൂര്യകാന്തി, ശുദ്ധീകരിച്ച ചോളം എണ്ണ, സോയാബീന്‍ എണ്ണ എന്നിവ പുനര്‍വില്‍പ്പനയ്ക്കായി വാങ്ങുകയും പായ്ക്ക് ചെയ്ത് വില്‍ക്കുകയും ചെയ്യുന്നുണ്ട്.
Next Story
Videos