സ്വര്‍ണ ഇതര വായ്പകളിലും വളര്‍ച്ച, ഈ കേരള ഓഹരി തിളങ്ങുമോ?

ഇന്ത്യയിലെ പ്രമുഖ സ്വര്‍ണ വായ്പ എന്‍.ബി.എഫ്.സിയായ മണപ്പുറം ഫിനാന്‍സ് (Manappuram Finance) സ്വര്‍ണ ഇതര വായ്പകളിലും ശക്തമാവുകയാണ്. നിലവിൽ മൊത്തം വായ്പയുടെ 47 ശതമാനമായി സ്വര്‍ണ ഇതര വായ്പകള്‍ ഉയര്‍ന്നിട്ടുണ്ട്. ക്രമേണ ഇത് 50 ശതമാനത്തില്‍ എത്തിക്കാനാണ് ലക്ഷ്യം. 2023-24 സെപ്റ്റംബര്‍ പാദത്തില്‍ മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ച കൈവരിച്ചത് കൊണ്ട് ഈ ഓഹരിയില്‍ പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ട്. 2022 നവംബര്‍ 15ന് ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം ധനം ഓണ്‍ലൈനില്‍ നല്‍കിയിരുന്നു (Stock Recommendation by ICICI Securities). അന്നത്തെ ലക്ഷ്യവിലയായ 147 രൂപ ഭേദിച്ച് 2023 ഡിസംബര്‍ 18ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 177.45 രൂപയിലെത്തി.

1. 2023-24ല്‍ ലാഭം 37% വര്‍ധിച്ച്‌ 561 കോടി രൂപയായി. മൈക്രോഫിനാന്‍സ്, സ്വര്‍ണ വായ്പ ബിസിനസില്‍ നിന്നാണ് കൂടുതല്‍ നേട്ടം ഉണ്ടായത്. കഴിഞ്ഞ 5 വര്‍ഷത്തില്‍ സ്വര്‍ണ വായ്പയില്‍ 6% സംയുക്ത വാര്‍ഷിക വളർച്ചാ നിരക്ക് കൈവരിക്കാന്‍ സാധിച്ചു. സ്വര്‍ണ വായ്പയില്‍ നിന്നുള്ള ലാഭം 22 ശതമാനത്തിൽ നിലനിര്‍ത്താന്‍ സാധിക്കുന്നുണ്ട്.
2. മൈക്രോഫിനാന്‍സ് ഉപകമ്പനിയായ ആശിര്‍വാദിന്റെ കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ (AUM) 43% വര്‍ധന ഉണ്ടായി- മൊത്തം തുക 10,950 കോടി രൂപ. കമ്പനിയുടെ ലാഭം 118 കോടി രൂപ (109 % വളര്‍ച്ച). ആസ്തികളുടെ അടിസ്ഥാനത്തില്‍ ആശിര്‍വാദ് ഇന്ത്യയിലെ മൂന്നാമത്തെ വലിയ മൈക്രോഫിനാന്‍സ് സ്ഥാപനമാണ്. 7.7% വിപണി വിഹിതം നേടിയിട്ടുണ്ട്.
3. മണപ്പുറം ഫിനാന്‍സിന്റെ ഏകീകൃത (standalone) ആസ്തി 27% വര്‍ധിച്ച് 38,950 കോടി രൂപയായി. ഏകീകൃത വരുമാനം 27.4% വര്‍ധിച്ച് 2,160 കോടി രൂപയായി. കടം വാങ്ങുന്നതിനുള്ള ചെലവ് 8.85 ശതമാനത്തില്‍ നിലനിര്‍ത്താന്‍ സാധിച്ചു.
4. വാഹന വായ്പാ ബിസിനസിലും മികച്ച വളര്‍ച്ച കൈവരിച്ചു. കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 66.7% വര്‍ധിച്ച് 3,143 കോടി രൂപയായി. ഭവന വായ്പകളുടെ ആസ്തി 41.6 വര്‍ധിച്ച്‌ 1,305 കോടി രൂപയായി.
5. ശാഖകളുടെ എണ്ണം വര്‍ധിപ്പിച്ചും ഓണ്‍ലൈന്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തിയും ഗ്രാമീണ ചെറു പട്ടണങ്ങളിലും വായ്പ വിതരണം ശക്തിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 205 രൂപ
നിലവില്‍ - 171.50 രൂപ
Stock Recommendation by IDBI Capital

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Related Articles
Next Story
Videos
Share it