ഓപ്പറേഷന്‍, മെയിന്റനന്‍സ് വിഭാഗത്തില്‍ ശക്തമായ പ്രകടനം, ഈ ഓഹരിയില്‍ മുന്നേറ്റ സാധ്യത

ഹൈദരബാദ് ആസ്ഥാനമായി അടിസ്ഥാന സൗകര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയാണ് പവര്‍ മെക്ക് പ്രോജെക്ട്‌സ് (Power Mech Projects Ltd). 2023-24 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം, അറ്റാദായം എന്നിവ വര്‍ധിച്ചിട്ടുണ്ട്. ധനം ഓണ്‍ലൈനില്‍ 2022 ആഗസ്റ്റ് 25ന് ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം നല്‍കിയിരുന്നു. (Stock Recommendation by Nirmal Bang Research). അന്നത്തെ ലക്ഷ്യ വിലയായ 1620 രൂപ ഭേദിച്ച് 2023 ജൂലൈ 31ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 5062.25ല്‍ എത്തി. പിന്നീട് തിരുത്തല്‍ ഉണ്ടായി, നിലവില്‍ വീണ്ടും മുന്നേറ്റ സാധ്യതയുണ്ട്.

1. 2023-24 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 21% വര്‍ധിച്ച് 932 കോടി രൂപയായി. ഓപ്പറേഷന്‍സ് & മെയിന്റനന്‍സ്, സിവില്‍ വിഭാഗങ്ങളിലെ ശക്തമായ പ്രകടനം കമ്പനിക്ക് തുണയായി.
2. നിലവില്‍ ലഭിച്ച ഓര്‍ഡറുകള്‍ നടപ്പാക്കാനുള്ളതില്‍ 74.3% ഖനന മേഖലയില്‍ നിന്നാണ്. അതുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നാലാം പാദം മുതല്‍ വരുമാനം ലഭിച്ചു തുടങ്ങും. മൊത്തം നടപ്പാക്കേണ്ട കരാറുകളുടെ മൂല്യം 53,112 കോടി രൂപ.
3. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയില്‍), കോത്രെ ബസന്ത്പൂര്‍ കല്‍ക്കരി പദ്ധതിയുടെ നിര്‍മാണ കരാറുകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ പദ്ധതിയില്‍ നിന്നും 350-400 കോടി രൂപയുടെ വരുമാനം അടുത്ത വര്‍ഷം മുതല്‍ ലഭിക്കാന്‍ സാധ്യത ഉണ്ട്. കല്‍ക്കരി പദ്ധതിയില്‍ നിന്ന് മാര്‍ച്ച് പാദത്തില്‍ 100 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു.
4. നിലവിലെ ഓര്‍ഡറിന്റെ അടിസ്ഥാനത്തില്‍ ഓരോ പാദത്തിലും 1200-1800 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കും.
5. ഊര്‍ജ മേഖലയില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷം പ്രവര്‍ത്തനവും, അറ്റകുറ്റപണികളും. മെക്കാനിക്കല്‍. സിവില്‍ നിര്‍മാണ കരാറുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
6. വെള്ളം അനുബന്ധ പദ്ധതികളില്‍ കമ്പനി വലിയ അവസരങ്ങള്‍ മഹാരാഷ്ട്ര, മധ്യ പ്രദേശ്, തമിഴ് നാട്, കര്‍ണാടകം എന്നി സംസ്ഥാനങ്ങളില്‍ പ്രതീക്ഷിക്കുന്ന. നഗരങ്ങളില്‍ കുടിവെള്ള പദ്ധതികള്‍, ജല പദ്ധതികള്‍,മലിനജല സംസ്‌കരണ പ്ലാന്റുകള്‍ എന്നിവ സ്ഥാപിക്കാനുള്ള കരാറുകള്‍ കരസ്ഥമാക്കാന്‍ സാധിക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -,വാങ്ങുക (Buy)
ലക്ഷ്യ വില - 4,750 രൂപ
നിലവില്‍ - 4,310 രൂപ
Stock Recommendation by Geojit Financial Services.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Related Articles
Next Story
Videos
Share it