സണ്‍ഫാര്‍മ; അറ്റാദായത്തില്‍ 43 ശതമാനത്തിന്റെ വളര്‍ച്ച

രാജ്യത്തെ ഏറ്റവും വലിയ മരുന്ന് നിര്‍മാതാക്കളായ സണ്‍ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസിന്റെ (Sun Pharmaceutical ഇൻഡസ്ട്രീസ്) അറ്റാദായത്തില്‍ 43 ശതമാനത്തിന്റെ വളര്‍ച്ച. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ (Fy23 Q1) 2,061 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മുന്‍വര്‍ഷം ഇക്കാലയളവില്‍ കമ്പനിയുടെ അറ്റാദായം 1,444 കോടി രൂപയായിരുന്നു.

കമ്പനിയുടെ വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.7 ശതമാനം വര്‍ധിച്ച് 10,762 കോടി രൂപയിലെത്തി. കമ്പനിയുടെ ഇന്ത്യന്‍ ഫോര്‍മുലേഷന്‍ വില്‍പ്പന 13 ശതമാനം വര്‍ധിച്ച് 3,387 കോടി രൂപയിയായി. സണ്‍ഫാര്‍മയുടെ മൊത്തം ഏകീകൃത വില്‍പ്പനയുടെ 32 ശതമാനവും ഇന്ത്യയില്‍ നിന്നാണ്.

യുഎസ് വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 420 മില്യണ്‍ ഡോളറായി. ഇത് കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 30 ശതമാനത്തിലധികം വരും. സണ്‍ഫാര്‍മയുടെ ഇസ്രായേലി സഹസ്ഥാപനം ടാരോ 14 മിലണ്‍ ഡോളറിന്റെ അറ്റാദായം ഇക്കാലയളവില്‍ നേടി. ഇന്ന് കമ്പനിയുടെ ഓഹരി വില 5.45 ശതമാനം ഉയര്‍ന്ന് 943.60 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Related Articles
Next Story
Videos
Share it