മൂന്ന് വര്‍ഷത്തില്‍ 200 കോടി ലക്ഷ്യം: പുതിയ പതിപ്പുകള്‍ അവതരിപ്പിച്ച് സുനിദ്ര മാട്രസ്സസ്

പുതിയ പതിപ്പുകള്‍ അവതരിപ്പിച്ച് വിപണി കീഴടക്കാന്‍ ഗ്രൂപ്പ് മീരാന്‍ സ്ഥാപനമായ ഈസ്റ്റേണ്‍ മാട്രസ്സസ്. സുനിദ്ര ബ്രാന്‍ഡില്‍ 12 പുതിയ മാട്രസ്സുകളവതരിപ്പിച്ചു. പ്രീമിയം, ഇക്കണോമി വിഭാഗങ്ങളിലാണ് പുതിയ പതിപ്പുകള്‍ അവതരിപ്പിച്ചത്. ഓര്‍ത്തോപീഡിക് കിടക്കകളുള്‍പ്പെടെയുള്ള വിഭാഗത്തിലൂടെ സൗത്ത് ഇന്ത്യന്‍ വിപണിയില്‍ നിന്ന് അടുത്ത 3- 5 വര്‍ഷക്കാലയളവില്‍ 200 കോടിരൂപ വരുമാനം ആണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.

റൂബി എന്ന പേരില്‍ ഇക്കണോമി ക്ലാസ്സില്‍ 8000 രൂപ മുതല്‍ ആണ് മെത്തകളുടെ വാഭാഗം തുടങ്ങുന്നത്. 10,000 രൂപയാണ് ഈ വിഭാഗത്തിലെ ഉയര്‍ന്നവിലയിലെ ഉല്‍പ്പന്നങ്ങള്‍ക്കാവുക. സുനിദ്ര പ്രീമിയത്തിന് കീഴില്‍ 10,000 രൂപ മുതല്‍ തുടങ്ങുന്ന മെത്തകള്‍ 55000 രൂപ വരെയുള്ളവ ലഭ്യമാണ്.



ഈസ്റ്റേണ്‍ മാട്രസ്സസ്സിന്റെ ഫ്ളാഗ്ഷിപ്പ് ബ്രാന്‍ഡായ സുനിദ്രയുടെ ഏറ്റവും സുഖദായകവും ഈടുനില്ക്കുന്നതുമായ മെത്തകളുടെ അവതരണം ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍, മാനേജിംഗ് ഡയറക്റ്റര്‍ ഷെറിന്‍ നവാസ് എന്നിവര്‍ ചേര്‍ന്ന് നടത്തി. 'ഗുണമേന്മയേറിയ ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ ഞങ്ങള്‍ പ്രതിബദ്ധരാണ്. വാഹനങ്ങള്‍ കൂടുതല്‍ വില നല്‍കി ഗുണമേന്മയും വൈവിധ്യവും നോക്കി വാങ്ങുന്നതുപോലെ ഉപഭോക്താക്കള്‍ക്കിടയില്‍ കിടക്കകളിലും ചോയ്‌സുകള്‍ വന്നു തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഈ അവസരം വിപണിയ്ക്ക് സഹായകമാകും.' നവാസ് മീരാന്‍ പറഞ്ഞു.

കോവിഡ് കാലത്ത് വീടുകളില്‍ അധികസമയം ചെലവഴിക്കുന്നത് വഴി സ്വന്തം വീട്ടിലെ പോരായ്മകളും വരുത്തേണ്ട മാറ്റങ്ങളും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. ഇത് അവരുടെ ഉപഭോഗ സംസ്‌കാരത്തിലും തെളിഞ്ഞു കാണാം. കൂടുതല്‍ ഗുണമേന്മയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ജീവിതത്തിന്റെ സൗകര്യങ്ങള്‍ ഉയര്‍ത്തുന്നതോടൊപ്പം ആരോഗ്യ സംരക്ഷിക്കുന്നതിലും അവര്‍ പ്രതിജ്ഞാബദ്ധരാണ്. അത്തരം ആളുകള്‍ക്കായിട്ടാണ് ഗ്രൂപ്പിന്റെ പുതിയ ഉല്‍പ്പന്ന അവതരണവുമെന്ന് ഷെറിന്‍ നവാസ് വിശദമാക്കി. R&D, Infrtsaructure എന്നിവയില്‍ ഗ്രൂപ്പ് നിക്ഷേപം വര്‍ധിപ്പിച്ചിരിക്കുകയാണെന്നും ഷെറിന്‍ പറഞ്ഞു.
ഗുണമേന്മയേറിയ ബെല്‍ജിയം ടിക്കിംഗ്, റബ്ബെറൈസ്ഡ് കൊയര്‍, പോക്കറ്റ് സ്പ്രിംഗ്സ്, ലാറ്റക്സ്, ജഡ ഫോം എന്നിവ ഉപയോഗിച്ചാണ് പുതിയ ശ്രേണിയിലെ സുനിദ്ര കിടക്കകള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് ഈസ്റ്റേണ്‍ മാട്രസ്സസ് സിഇഒ അനില്‍ കുമാര്‍ പറഞ്ഞു. തൊടുപുഴയിലും, തമിഴ്നാട്ടിലെ ഹോസൂരിലുമാണ് കമ്പനിയുടെ അത്യാധുനികമായ മാനുഫാകചറിംഗ് പ്ലാന്റുകള്‍ എന്നും അനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.


Related Articles
Next Story
Videos
Share it