മൂണ്‍ലൈറ്റിംഗ് പോളിസി; സ്വിഗ്ഗി ജീവനക്കാര്‍ക്ക് ഇനി രണ്ടാമതൊരു ജോലി കൂടി ചെയ്യാം

ജോലി സമയത്തിന് ശേഷം ജീവനക്കാരെ മറ്റ് തൊഴിലുകള്‍ ചെയ്യാന്‍ അുവദിക്കുന്ന മൂണ്‍ ലൈറ്റിംഗ് പോളിസി അവതരിപ്പിച്ച് സ്വഗ്ഗി. ഇത്തരമൊരു പോളിസി അവതരിപ്പിക്കുന്ന ഇന്‍ഡസ്ട്രിയിലെ ആദ്യ കമ്പനിയാണ് തങ്ങളെന്ന് സ്വിഗ്ഗി അറിയിച്ചു. ചില വ്യവസ്ഥകള്‍ക്ക് വിധേയമായാണ് കമ്പനി ജീവനക്കാരെ മറ്റ് ജോലികള്‍ ചെയ്യാന്‍ ആനുവദിക്കുക.

സ്വിഗ്ഗിയിലെ ജോലിയെ ബാധിക്കാത്തതും കമ്പനിയുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരുനില്‍ക്കാത്തതും ആയ ജോലികളില്‍ ഏര്‍പ്പെടാനാണ് ജീവനക്കാരെ അനുവദിക്കുക. ഓഫീസ് സമയത്തിന് ശേഷവും വാരാന്ത്യങ്ങളിലും ജീവനക്കാര്‍ക്ക് മറ്റ് ജോലികളില്‍ ഏര്‍പ്പെടാം.

കോവിഡ് ലോക്ക്ഡൗണിന്റെ സമയത്ത് ആളുകള്‍ പല കഴിവുകളും പരിപോഷിപ്പിക്കുകയും പുതിയ വരുമാന ശ്രോതസ്സുകള്‍ കണ്ടെത്തുകയും ചെയ്തു എന്നാണ് സ്വിഗ്ഗിയുടെ വിലയിരുത്തല്‍. ജോലിക്ക് ശേഷമുള്ള സമയങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ജീവനക്കാരുടെ പ്രഫഷണല്‍ ജീവിതത്തെ ഗുണപരമായി സ്വാധീനിക്കുമെന്നും സ്വിഗ്ഗി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ആഴ്ച ഭൂരിഭാഗം റോളുകളിലും work from anywhere പോളിസി സ്വിഗ്ഗി പ്രഖ്യാപിച്ചിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it