

രാജ്യത്ത് 'ഇന്റർഓപ്പറബിൾ' സെറ്റ് ടോപ് ബോക്‌സുകൾ ഉടൻ. നിങ്ങളുടെ നിലവിലുള്ള സെറ്റ് ടോപ് ബോക്സ് മാറ്റാതെതന്നെ ഡിടിച്ച് ഓപ്പറേറ്ററെയോ കേബിള്‍ സേവനദാതാവിനെയോ മാറ്റാൻ സൗകര്യമൊരുക്കുന്ന സംവിധാനമാണിത്.
ഈ വര്‍ഷം അവസാനത്തോടെ ഈ സൗകര്യം നിലവില്‍വരുമെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ പറഞ്ഞു. ഇതിനായി ട്രായിയും ഡിടിച്ച്/കേബിള്‍ ഓപ്പറേറ്റർമാരുമായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.
മുൻപ് സേവനദാതാവ് മാറുമ്പോൾ പുതിയ സെറ്റ് ടോപ് ബോക്സ് വാങ്ങണമായിരുന്നു. പദ്ധതി നടപ്പായാൽ സെറ്റ് ടോപ് ബോക്സ് മാറുന്നതിന് പകരം അതിലെ പഴയ സിം കാർഡ് മാറ്റി പുതിയത് ഉപയോഗിച്ചാൽ മതിയാകും.
ഫോണ്‍ നമ്പര്‍ മാറാതെ സേവനദാതാവിനെ മാറ്റാനുള്ള മൊബൈൽ നമ്പർ പോര്‍ട്ടബിലിറ്റി സൗകര്യം പോലെതന്നെയാണ് ഇതും.
മൊബൈൽ നമ്പർ പോർട്ടബിലിറ്റി നടപ്പായതിൽപ്പിന്നെ സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ വൻ കുതിപ്പാണുണ്ടായത്. അതുപോലൊരു ഉണർവ് ഈ രംഗത്തും കാണാൻ സാധിക്കുമെന്നാണ് വിശ്വാസമെന്നും ശർമ പറഞ്ഞു
Read DhanamOnline in English
Subscribe to Dhanam Magazine