Exclusive: കേരള കമ്പനിയായ സിന്തൈറ്റ് ഓഹരി വിപണിയിലേക്ക്

മൂല്യവര്‍ധിത സുഗന്ധവ്യഞ്ജന ഉല്‍പ്പാദന രംഗത്തെ ലോകത്തെ പ്രമുഖ കമ്പനിയായ സിന്തൈറ്റ് ഓഹരി വിപണിയിലേക്ക്
Exclusive: കേരള കമ്പനിയായ സിന്തൈറ്റ് ഓഹരി വിപണിയിലേക്ക്
Published on

ആഗോള ഒലിയോറിസിന്‍ (oleoresins) വിപണിയുടെ 30 ശതമാനത്തോളം കൈയാളുന്ന കേരള കമ്പനി സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ഓഹരി വിപണിയിലേക്ക്. 2025 നുള്ളില്‍ സിന്തൈറ്റ് ഐ.പി.ഒ നടന്നേക്കുമെന്ന് മാനേജിംഗ് ഡയറക്റ്റര്‍ ഡോ. വിജു ജേക്കബ്. ''ഓഹരി വിപണിയില്‍ ലിസ്റ്റിംഗ് നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. രണ്ടുവര്‍ഷത്തിനുള്ളില്‍ ലിസ്റ്റിംഗ് നടത്താനാകുമെന്നാണ് പ്രതീക്ഷ,'' ധനത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഡോ. വിജു ജേക്കബ് വ്യക്തമാക്കി.

നിലവില്‍ 3,100 കോടി രൂപ വിറ്റുവരവുള്ള സിന്തൈറ്റ് സേവറി, ഫ്‌ളേവര്‍, പെര്‍ഫ്യൂമറി മേഖലയില്‍ നൂതനങ്ങളായ 1,400 ഓളം ഉല്‍പ്പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്. 1972 ല്‍ ക്രാന്തദര്‍ശിയായ സംരംഭകന്‍ സി വി ജേക്കബ് വെറും പത്ത് പേരുമായി തുടങ്ങിയ സ്ഥാപനത്തില്‍ ഇപ്പോള്‍ 3,000ത്തിലേറെ ജീവനക്കാരുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം 3,400 കോടി രൂപ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്.

യു.എസ്, ബ്രസീല്‍, ചൈന, വിയറ്റ്‌നാം, ശ്രീലങ്ക എന്നിവിടങ്ങളില്‍ സിന്തൈറ്റിന് ഉപകമ്പനികളുണ്ട്. റിയല്‍റ്റി, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിലും കമ്പനി സാന്നിധ്യമറിയിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com