ബിസ്ലേരി ഏറ്റെടുക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് ടാറ്റ കണ്‍സ്യൂമര്‍

ബിസ്ലേരി ഇന്റര്‍നാഷണലിനെ ഏറ്റെടുക്കാനുള്ള പദ്ധതി ഉപേക്ഷിച്ചതായി ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡ് (ടിസിപിഎല്‍) അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിപ്പിച്ചതായി കമ്പനി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ കുപ്പിവെള്ള നിര്‍മ്മാതാക്കളില്‍ ഒന്നായ ബിസ്ലേരി ഇന്റര്‍നാഷണല്‍ കമ്പനിയെ 6000-7000 കോടി രൂപയ്ക്ക് ടാറ്റ ഏറ്റെടുത്തേക്കുമെന്ന് നവംബറില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മുംബൈയിലെത്തിയ ബിസ്ലേരി

ഇറ്റാലിയന്‍ കമ്പനിയായ ബിസ്ലേരി സ്ഥാപിച്ചത് ഫെലിസ് ബിസ്ലേരിയാണ്. ഇത് 1965 ലാണ് മുംബൈയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. നാലു വര്‍ഷത്തിന് ശേഷം ഈ കമ്പനി പാര്‍ലെ ഗ്രൂപ്പ് 4 ലക്ഷം രൂപക്ക് ഏറ്റെടുത്തു. കമ്പനിക്ക് നിലവില്‍ പാക്കേജ്ഡ് കുടിവെള്ളത്തിന്റെ 60% വിപണി വിഹിതം ഉണ്ട്. 122 ഉല്‍പ്പാദന കേന്ദ്രങ്ങളും 4500 വിതരണക്കാരും ഉണ്ട്.

ടാറ്റയ്ക്ക് നിലവില്‍

പെട്ടന്ന വിറ്റഴിയുന്ന നിത്യോപയോഗ വസ്തുക്കളുടെ (FMCG) കമ്പനിയായ ടാറ്റ കണ്‍സ്യൂമറിന് ഹിമാലയന്‍ നാച്യുറല്‍ മിനറല്‍ വാട്ടര്‍ എന്ന ബ്രാന്‍ഡ് നിലവില്‍ സ്വന്തമായി ഉണ്ട്. ഈ ബ്രാന്‍ഡില്‍ ടാറ്റ കോപ്പര്‍ പ്ലസ് വാട്ടര്‍, ടാറ്റ ഗ്ലൂക്കോ പ്ലസ് എന്നിവ ടാറ്റ കണ്‍സ്യൂമര്‍ വിപണിയിലിറക്കുന്നുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it